You are currently viewing കണ്ണന്റെ ചിത്രം വരച്ച് വൈറലായ മുസ്ലിം യുവതിക്ക് ഹിന്ദു മഹാ സമ്മേളനത്തിൽ ആദരവ്… വീഡിയോ

കണ്ണന്റെ ചിത്രം വരച്ച് വൈറലായ മുസ്ലിം യുവതിക്ക് ഹിന്ദു മഹാ സമ്മേളനത്തിൽ ആദരവ്… വീഡിയോ

കൊയിലാണ്ടി സ്വദേശിയായ ജസ്നയാണ് സ്ഥിരമായി ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ മാത്രം വരച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ജാതിയും മതവുമൊന്നും കലയുമായി കൂട്ടിച്ചേർക്കാനാവില്ല എന്ന അഭിപ്രായം ആണ് ജസ്‌ന പങ്കുവെയ്ക്കുന്നത്. കൗതുകത്തിന്റെ പുറത്ത് കണ്ണന്റെ പടങ്ങൾ വരച്ചു തുടങ്ങിയ ജസ്ന സലിമിനെ ഏഴു വർഷത്തോളമായി ഇതേ പണി തുടർന്നു കൊണ്ടിരിക്കുകയാണ്.

ഒരു ഇസ്ലാം മതവിശ്വാസിയായ ജസ്ന ഉണ്ണിക്കണ്ണനെ വരയ്ക്കുന്നതിൽ ഒരുപാട് വിമർശനങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ വിമർശനങ്ങൾ തന്നെ തളർത്തുന്നില്ല എന്ന് പറയാതെ പറയുകയാണ് ജസ്‌ന തന്റെ ജീവിതത്തിലൂടെ. ഒരുപാട് ആളുകൾ കണ്ണന്റെ ചിത്രം തേടി തന്റെയടുത്ത് വരാറുണ്ട് എന്നും അതുകൊണ്ടാണ് ഇത്രയധികം കണ്ണനെ ഞാൻ വരച്ചത് എന്നുമാണ് ജസ്‌ന പറയുന്നത്.

ആദ്യമായി കണ്ണന്റെ ചിത്രം വരച്ചതിനു ശേഷം വീടിനടുത്തുള്ള നമ്പൂതിരിയുടെ കുടുംബത്തിലേക്ക് സമ്മാനിക്കുകയും അവിടെ അത് വച്ചതിനു ശേഷം നല്ല കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി എന്ന് അവർ മറ്റുളളവരോട് പറയാൻ തുടങ്ങുകയും ചെയ്തു. ആ നമ്പൂതിരിയുടെ അടുത്തുനിന്നും നമ്പർ വാങ്ങി ഒരുപാട് ആളുകൾ ചിത്രങ്ങൾ ആവശ്യപ്പെടാൻ തുടങ്ങി എന്നും ചിത്രം വാങ്ങി കൊണ്ട് പോകുന്നവരുടെ ആഗ്രഹങ്ങൾ സാധിക്കാനും തുടങ്ങി എന്നുമാണ് ജസ്‌ന വൈറൽ വഴിയെ കുറിച്ചു പറഞ്ഞിരുന്നത്.

ഇപ്പോൾ ഹിന്ദു മഹാ സമ്മേളന വേദിയിൽ വെച്ച് ജസ്നയെ ആദരിച്ചിരിക്കുകയാണ് സംഘാടകർ. ചിത്രം വരയ്ക്കുന്നു എന്ന് പറഞ്ഞു കൊണ്ട് എന്റെ കുടുംബത്തിലുള്ളവർ ഒന്നും പറഞ്ഞിട്ടില്ല എന്നും നി നിന്റെ മതത്തിനുള്ളിൽ നിന്ന് തന്നെ വരക്കുക. അപ്പോഴാണത് പൂർണമാകുന്നത് എന്നാണ് ഭർത്താവ് പറഞ്ഞത് എന്ന് ജസ്‌ന വേദിയിൽ പറയുന്നുണ്ട്.

ഇതുവരെ തന്നോട് ഒരാൾ പോലും ഹിന്ദു മതത്തിലേക്ക് വരാൻ ക്ഷണിക്കുകയോ അത്തരത്തിലുള്ള ഒരു സംഭാഷണം ഉണ്ടാവുകയോ ചെയ്തിട്ടില്ല എന്നും എന്നാൽ പല മുസ്ലിം സഹോദരങ്ങളും നീ എന്തിനാണ് ഇസ്ലാമിൽ തന്നെ നിൽക്കുന്നത് മതത്തെ പറയിപ്പിക്കാതെ ഹിന്ദു ആയിക്കൂടെ എന്ന് ചോദിച്ചിട്ടുണ്ട് എന്നും വേദിയിൽ സംസാരിച്ച കൂട്ടത്തിൽ പറഞ്ഞിട്ടുണ്ട്. മതപരമായി എടുക്കുമ്പോൾ ആണ് ഇത് തെറ്റായി തോന്നുക. പക്ഷെ ഇതെന്റെ വരുമാനമാർഗം ആണ് എന്താണ് വിമർശകരോട് പറയാറുള്ളത്.

Leave a Reply