You are currently viewing പുരുഷന് പൊതുസ്ഥലത്ത് മൂ ത്ര മൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും. പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ?! : മാധുരി ബ്രിഗാൻസ..

പുരുഷന് പൊതുസ്ഥലത്ത് മൂ ത്ര മൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും. പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ?! : മാധുരി ബ്രിഗാൻസ..

ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഒരുപാട് വർഷമായി സിനിമയിൽ സജീവമായി നിലനിന്നതു പോലെ ഉള്ള പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയ താരങ്ങൾ ഉണ്ടാകാറുണ്ട്. കൂട്ടത്തിൽ മലയാളികൾ എപ്പോഴും ഓർക്കുന്ന പേരാണ് മാധുരി ബ്രിഗാൻസ. വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്.

താരം തന്റെ ഇഷ്ട വിഡിയോകളും ഫോട്ടോകളും ആരാധകർക്കു വേണ്ടി പങ്കുവെക്കാറുണ്ട്. അവ വളരെ പെട്ടന്ന് വൈറൽ ആകുന്നത് പിലെ തന്നെ ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീകൾ പങ്കുവെക്കുന്ന ഫോട്ടോകൾക്ക് മോശം കമന്റുകളും നെഗറ്റീവ് അഭിപ്രായങ്ങളും വരുന്നതിനെതിരെയാണ് താരമിപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

ഒരു പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ സ്ത്രീകൾക്കും അതാകാം. പൊതു സ്ഥലത്ത് പുരുഷന്മാർക്ക് മൂ ത്ര മൊഴിക്കമെങ്കിൽ സ്ത്രീകൾക്കും അത് പറ്റും എന്നാണ് താരം പറഞ്ഞത്. പുരുഷൻ ചെയ്യുന്ന കാര്യങ്ങൾ എന്ത് കൊണ്ട് സ്ത്രീകൾക്ക് പറ്റില്ല എന്ന ചോദ്യമാണ് താരം ഉയർത്തുന്നത്. വളരെ പെട്ടെന്ന് ആരാധകർ താരത്തിന് വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്.

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് താരം. മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരത്തിന് നില നിർത്താൻ സാധിച്ചു. 2018 ൽ ഇറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ ആണ് താരത്തിന്റെ ആദ്യ പ്രധാന സിനിമ.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എങ്കിലും ജോസാഫിലെ നായിക എന്നാണ് താരം അറിയപ്പെടുന്നത്. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് ജോസഫ് എന്ന സിനിമയിൽ ലഭിച്ചിട്ടുള്ളത് എങ്കിലും അത് പ്രേക്ഷക മനസ്സുകളിൽ അടയാളപ്പെടുത്തി കടന്നു പോയി. നിറഞ്ഞ കയ്യടികൾ താരത്തിന് ഇതുവരെയുള്ള ഓരോ സിനിമകൾക്കും ലഭിച്ചിട്ടുണ്ട്.

Leave a Reply