മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു.
ഈയടുത്ത് ഒരുപാട് ഉൽഘാടന വേദികളിൽ താരത്തെ സജീവമായി കാണാൻ കഴിഞ്ഞു. ഉൽഘാടനങ്ങളിൽ താരം പങ്കെടുക്കുന്നത് എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വാർത്ത പ്രാധാന്യം നേടുകയും ചെയ്യാറുണ്ട്. കുറച്ച് മുമ്പ് അയർലന്റിൽ താരം ഉൽഘാടനത്തിന് എത്തിയതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഈ വിഷയത്തിലാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ഒരു ചർച്ച നടന്നുകൊണ്ടിരിക്കുന്നത്. ഒരുപാടുകാടുന്ന വേദികളിൽ ഈ അടുത്ത് താരത്തെ നിരന്തരമായി കാണാൻ സാധിക്കുന്നതുകൊണ്ടുതന്നെയാണ് ഈ ചർച്ച തുടങ്ങാൻ കാരണം.

ഉദ്ഘാടനത്തിന് താരം എത്തുമ്പോഴേക്കും ഒരുപാട് ജനസാഗരം സംഗമിക്കാറുണ്ട് എങ്കിലും താരത്തിന്റെ സിനിമകൾ എന്തുകൊണ്ട് ജനങ്ങൾ ഏറ്റെടുക്കുന്നില്ല എന്ന തരത്തിലുള്ള ഒരു ചർച്ചയാണ് നടക്കുന്നത്.സിനിമയിൽ അഭിനയിച്ച ലഭിക്കുന്നതിനേക്കാൾ കൂടുതൽ വരുമാനം ഉദ്ഘാടനത്തിൽ പങ്കെടുത്ത തന്നെ താരം നേടിയിട്ടുണ്ടാകും എന്നും ഒരു കൂട്ടർ പറയുന്നുണ്ട്. എന്തായാലും വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത്തരത്തിലുള്ള ചർച്ച പുരോഗമിക്കുകയാണ്.