You are currently viewing സർജറി ചെയ്തിട്ടുണ്ടോ എന്ന് റിമി ടോമിയുടെ ചോദ്യത്തിന് കലക്കൻ മറുപടി നൽകി ഹണി റോസ്…

സർജറി ചെയ്തിട്ടുണ്ടോ എന്ന് റിമി ടോമിയുടെ ചോദ്യത്തിന് കലക്കൻ മറുപടി നൽകി ഹണി റോസ്…

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല അഭിമുഖമാണ് വൈറലാകുന്നത്. പ്രശസ്ത ഗായിക റിമി ടോമി അവതാരികയായി അവതരിപ്പിച്ച ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ വെച്ച്താരം സംസാരിച്ച കാര്യങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.. റിമി ടോമി ചോദിക്കുന്നത് പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്നാണ്. അതിന് ഇല്ല എന്ന് മറുപടി പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും ഇത്ര നല്ല ചുണ്ട് ഇത്ര നല്ല മൂക്ക് ഇത്ര നല്ല കവിളുകൾ എങ്ങനെ ഉണ്ടായി എന്നും ഇപ്പോൾ എല്ലാം നടിമാരും പ്ലാസ്റ്റിക് സർജറി ചെയ്യുന്നവരാണല്ലോ എന്നുമാണ് റിമിടോമി സംസാരിച്ചത്.

ഇതിന് വളരെ പ്രസന്ന വദനയായാണ് ഹണി റോസ് മറുപടി നൽകുന്നത്. എനിക്ക് തന്നെ എന്റെ പഴയകാല ഫോട്ടോകൾ കണ്ട് മനസ്സിലാകാറില്ല എന്നും ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയിട്ടുണ്ട് എന്നുമാണ് താരത്തിന്റെ വാക്കുകൾ. ആദ്യ സമയത്ത് മേക്കപ്പ് ചെയ്യാൻ ഒന്നും അറിഞ്ഞിരുന്നില്ല എന്നും ഒരുപാട് അബദ്ധങ്ങൾ അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നും താരം വ്യക്തമാക്കുന്നുണ്ട്. എന്തായാലും പ്ലാസ്റ്റിക് സർജറി ഒന്നുമല്ല ഇപ്പോഴത്തെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് തന്നെയാണ് പ്രേക്ഷകർ താരത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കുന്നത്.

Leave a Reply