You are currently viewing സിനിമാ മേഖലയില്‍ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ടെലിവിഷന്‍ താരം അങ്കിത് ഗുപ്ത.

സിനിമാ മേഖലയില്‍ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന് ഇരകളാവുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ടെലിവിഷന്‍ താരം അങ്കിത് ഗുപ്ത.

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനും മോഡലുമാണ് അങ്കിത് ഗുപ്ത. താരം ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്നതിൽ പ്രശസ്തനാണ്. സദ്ദ ഹഖിലെ പാർത്ഥ് കശ്യപ്, ബെഗുസരായിലെ ഗർവ് പ്രിയോം താക്കൂർ, കളേഴ്‌സ് ടിവിയുടെ ഉദരിയാനിലെ ഫത്തേ സിംഗ് വിർക്ക് , ജുനൂനിയാട്ടിലെ ജഹാൻ മേത്ത എന്നീ കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത് . 2022ൽ ബിഗ് ബോസ് 16 ൽ മത്സരാർത്ഥിയായി പ്രത്യക്ഷപ്പെട്ടതിലൂടെയും താരം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്.

ഒരു കോൾ സെന്ററിൽ ജോലി ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് മുംബൈയിലേക്ക് താമസം മാറുകയും അവിടെ അഭിനയിക്കാൻ തുടങ്ങുന്നതിനു മുമ്പ് നിരവധി പരസ്യങ്ങളും സംഗീത വീഡിയോകളും ചെയ്തു. അഭിനയ മേഖലയിൽ വളരെ മികച്ച ഒരുപാട് നേട്ടങ്ങൾ ലഭിക്കുവാൻ താരത്തിന്റെ മികച്ച അഭിനയ വൈഭവങ്ങൾ കാരണമായിട്ടുണ്ട്.

2012-ൽ ബാലികാ വധു എന്ന കളേഴ്‌സ് ടിവി പരമ്പരയിലെ ഡോ. അഭിഷേക് കുമാറിന്റെ വേഷത്തിലാണ് താരം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത് . അതേ വർഷം, തുടിയ ദിൽ എന്ന ഹിന്ദി സിനിമയിൽ നളേന്ദർ യാദവായി താരം കണ്ടു. 2014-ൽ, ചാനൽ V ഇന്ത്യയുടെ സദ്ദ ഹഖ് എന്ന പരിപാടിയിൽ പാർത്ഥ് കശ്യപ് എന്ന കഥാപാത്രമായി താരം പ്രശസ്തിയിലേക്ക് ഉയർന്നു. ശ്രദ്ധേയമായ അഭിനയ രീതി കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരം വ്യത്യസ്തനാവുകയും പ്രശസ്തനാവുകയും ചെയ്തു.

ഇപ്പോൾ താരം പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമ മേഖലയിൽ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വരുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ആകെത്തുക. ഓഫര്‍ വാഗ്ദാനം ചെയ്തു കൊണ്ട് വിളിച്ചു വരുത്തി ലൈംഗിക ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് പറയുമെന്നാണ് താരം പറഞ്ഞത്.

ഓഫറുകളുമായി ആളുകള്‍ നമ്മളെ വിളിക്കും, കുറെപ്പേരുടെ പേരുകള്‍ പറഞ്ഞ് അവരുടെ കഥകള്‍ പറയും. അവരെ താനാണ് കൊണ്ടുവന്നത് എന്നൊക്കെ പറയുന്നത് അവര്‍ പറയുന്നതെല്ലാം നമ്മളെ ചെയ്യിക്കാന്‍ വേണ്ടിയാണത് എന്നും എല്ലാവരും ഇത് ചെയ്യുന്നുണ്ട് അങ്കിത്. നിങ്ങള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യണമെന്നുണ്ടോ? ഇങ്ങനെയാണ് അത് സാധ്യമാകുക. നിങ്ങള്‍ ഇപ്പോള്‍ ചെയ്തില്ല എങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന് ഇത് ചെയ്യണമെന്ന് പറയും. 2- 3 വര്‍ഷം നഷ്ടപ്പെടുത്തേണ്ട കാര്യമുണ്ടോ- എന്നാണ് അവര്‍ പറയുക എന്നുമാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply