You are currently viewing അപ്രതീക്ഷിത അതിഥിയായി കാന്‍സര്‍, മാനസികമായി തളര്‍ത്തി വിവാഹമോചനം; നടി മംമ്ത മോഹന്‍ദാസിന്റെ ജീവിതം ഇങ്ങനെ

അപ്രതീക്ഷിത അതിഥിയായി കാന്‍സര്‍, മാനസികമായി തളര്‍ത്തി വിവാഹമോചനം; നടി മംമ്ത മോഹന്‍ദാസിന്റെ ജീവിതം ഇങ്ങനെ

അപ്രതീക്ഷിത അതിഥിയായി കാന്‍സര്‍, മാനസികമായി തളര്‍ത്തി വിവാഹമോചനം; നടി മംമ്ത മോഹന്‍ദാസിന്റെ ജീവിതം ഇങ്ങനെ

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്കും ആഗോള സിനിമ പ്രേമികൾക്കും കാണാൻ സാധിച്ചു. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്. ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടും താരം വളരെ പെട്ടന്ന് ജനപ്രീതി നേടി.

താരത്തിലൂടെ കടന്നുപോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. അതു കൊണ്ടു തന്നെ സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിലും താരം ഉണ്ടായത്. വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷക മനസ്സുകളിലും വലിയ സ്ഥാനം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സിനിമയുടെ മോഹിപ്പിക്കുന്ന പ്രതാപത്തിനപ്പുറം ഒരുപാട് വേദനിപ്പിക്കുന്ന ജീവിതം സാഹചര്യങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് താരം. കാരണം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയത്താണ് കാന്‍സര്‍ ജീവിതത്തിലെ വില്ലന്‍ ആയി അവതരിച്ചത്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെ എല്ലാം താരം ആർജ്ജവത്തോടെ പോരാടി തോല്‍പ്പിച്ചു എന്നത് തരത്തിന്യേ വലിയ ഗുണം തന്നെയാണ്.

ശരീരത്തിലെ ലിംഫ് നോഡുകളെ ഗുരുതരമായി ബാധിക്കുന്ന ഹോഡ്ഗ്കിന്‍സ് ലിംഫോമയായിരുന്നു 2009 ല്‍ താരത്തിന്. ഏഴ് വര്‍ഷത്തോളമാണ് താരം തിനോട് മല്ലിട്ടത്. കരുത്തും ആത്മവിശ്വാസവും കൊണ്ട് കൃത്യമായ ചികിത്സകള്‍ നേടി താരം പിന്നീട് ജീവിതത്തിലേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചെത്തി. അതിനിടയിലാണ് വിവാഹവും ഒരു വര്‍ഷത്തിനു ശേഷമുള്ള വിവാഹമോചനവും. ഇതും താരത്തെ മാനസികമായി ഒരുപാട് തളര്‍ത്തി.

അതിനൊപ്പം വന്ന മറ്റൊരു വില്ലൻ അസ്ഥിമജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013 ല്‍ താരത്തിന് വീണ്ടും കാൻസർ രോഗം സ്ഥിരീകരിച്ചതായിരുന്നു. പിന്നീടാണ് അമേരിക്കയിലേക്ക് പോകുന്നതും ചികിത്സ ചെയ്യുന്നതുമെല്ലാം. അവിടെ വെച്ച് കീമോ ചെയ്തത് കൊണ്ട് മുടിയെല്ലാം കൊഴിഞ്ഞ അവസ്ഥയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ താരം കാണിച്ച ധൈര്യത്തെ എല്ലാവരും പുകഴ്ത്തിയിരുന്നു. ആ ധൈര്യം തന്നെയാണ് ഇന്നത്തെ മമ്തയെ സിനിമ പ്രേമികക്ക് തിരികെ തന്നതും.

Leave a Reply