You are currently viewing മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു, ഇതെവിടെ വെക്കാനാണ് എന്ന് പോലും അന്ന് അറിയില്ലായിരുന്നു, അത്രയും പൊട്ടിയായിരുന്നു താന്‍; മനസ് തുറന്ന് ഹണി റോസ്

മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു, ഇതെവിടെ വെക്കാനാണ് എന്ന് പോലും അന്ന് അറിയില്ലായിരുന്നു, അത്രയും പൊട്ടിയായിരുന്നു താന്‍; മനസ് തുറന്ന് ഹണി റോസ്

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല അഭിമുഖമാണ് വൈറലാകുന്നത്. ഒരു മേക്കപ്പ് മാന്‍ എന്റെ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു. അപ്ലൈ ചെയ്‌തോളൂ എന്ന് പറഞ്ഞ് തന്നതാണ്. പക്ഷേ അത് എന്താണ് എന്ന് പോലും എനിക്ക് അറിയില്ല എന്നാണ് താരം പറയുന്നത്. ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടുന്നില്ല. ദൈവമേ ഇതെവിടെ വെക്കാനാണ് എന്ന് ചിന്തിച്ചു എന്നും താരം പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ അത് ഐ ലാഷസ് കറക്ട് ചെയ്യാനുള്ളതായിരുന്നു. മൂക്കില്‍ വെക്കാനാണെന്ന് കരുതി മൂക്കിന് വെച്ചു എന്നും അത് കണ്ട് സെറ്റില്‍ മുഴുവൻ ചിരിയായിരുന്നു. അത്രയും പൊട്ടിയായിരുന്നു താനെന്നും അവിടെ നിന്നും ഇത്രയും ഉയരത്തില്‍ എത്താന്‍ കഴിഞ്ഞത് ദൈവാനുഗ്രഹമായി കാണുന്നെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലോകത്ത് മുഴുവൻ ആരാധകരുള്ള വലിയ ഒരു സെലിബ്രേറ്റി അഭിനയത്രിയാണ് താരം. അഭിനയ വൈഭവം കൊണ്ടു മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരത്തിനെ വലിയ ഉയരങ്ങളാണ് കീഴടക്കാൻ ആയത്.

Leave a Reply