ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും ക്ലാസിക്കൽ നർത്തകിയുമാണ് ഗ്രേസ് ആന്റണി. മലയാള സിനിമാ മേഖലയിൽ ആണ് താരം പ്രവർത്തിക്കുന്നത്. താരം തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആണ് ആദ്യത്തെ ചിത്രത്തിൽ അഭിനയിക്കുന്നത്. 2016ൽ പുറത്തിറങ്ങിയ വിജയകരമായ സിനിമയായ ഹാപ്പി വെഡിങ് ലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് എന്റെ ഇടം ഭദ്രമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

2019 ഇൽ പുറത്തിറങ്ങിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. സിനിമയിൽ താരത്തിനെ പ്രകടനം ഉഗ്രൻ ആയിരുന്നു. ഈ സിനിമയിലൂടെ മാത്രം താഴ്ത്തി നാലോളം അവാർഡുകളും നേടാൻ സാധിച്ചു. മികച്ച സഹനടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് 2020, മികച്ച സ്വഭാവ നടൻ സ്ത്രീക്കുള്ള മൂവി സ്ട്രീറ്റ് അവാർഡ് 2020 എന്നിവ അവയിൽ ചിലതാണ്.

താരം ഒരു ബിരുദാനന്തര ബിരുദധാരിയാണ്. കൂടാതെ ഭരതനാട്യത്തിലും താരം ബിരുദം നേടിയിട്ടുണ്ട്. ഹാപ്പി വെഡിങ്, കുമ്പളങ്ങി നൈറ്റ്സ് കൂടാതെ മാച്ച് ബോക്സ്, കംബോജി, ജോർജേട്ടൻസ്പൂരം, സർവ്വകലാശാല, പ്രതി പൂവൻകോഴി, തമാശ, ഹലാൽ ലൗ സ്റ്റോറി, സാജൻ ബേക്കറി, കനകം കാമിനി കലഹം, പത്രോസിന്റെ പടപ്പുകൾ എന്നിവ താരം അഭിനയിച്ച സിനിമകൾ ആണ്.
ക്നോളേജ് എന്ന ഒരു ഷോർട് ഫിലിംമും താരം സംവിധാനം ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഇതിനു മുമ്പും ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ യൂറോപ്പിൽ അവധി ആഘോഷത്തിനു വേണ്ടി പോയപ്പോൾ എടുത്ത കിടിലൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി തുടരുന്നത്. കഴിഞ്ഞ ദിവസം താരം ബീച്ചിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ചത് വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിരുന്നു.

എന്നാൽ ഇപ്പോൾ താരം യൂറോപ്പിലെ ഒരു പഴയ ടൗണിന്റെ ഭാഗങ്ങളിലൂടെ ചുറ്റിക്കറങ്ങി നടക്കുന്ന ഫോട്ടോകളും മറ്റുമാണ് പങ്കുവെക്കപ്പെട്ടിട്ടുള്ളത്. ആരാധകരെ വശീകരിക്കുന്ന തരത്തിലുള്ള സൗന്ദര്യമാണ് താരത്തിന്റെ പുത്തൻ ഫോട്ടോകൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഇപ്പോഴത്തെ പുതിയ അപ്ഡേഷനുകളും ആരാധകർ സ്വീകരിച്ചിരിക്കുകയാണ്.