You are currently viewing ജയ് ശ്രീറാം വിളിച്ച് ക്യാമറ സ്റ്റാർട്ട് ചെയ്തു, ആ ഷോട്ടിൽ സീൻ ഓക്കെയായി- ദേവൻ…

ജയ് ശ്രീറാം വിളിച്ച് ക്യാമറ സ്റ്റാർട്ട് ചെയ്തു, ആ ഷോട്ടിൽ സീൻ ഓക്കെയായി- ദേവൻ…

ദേവൻ എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമാണ്. മലയാളം , തമിഴ് , തെലുങ്ക് എന്നീ ഭാഷകളിലെ കഥാപാത്രങ്ങളിലൂടെയും കന്നഡ , ഹിന്ദി ഭാഷകളിലെ ഏതാനും ഭാഷാ ചിത്രങ്ങളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു. 380-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി സഹനടൻ വേഷങ്ങളും ചെയ്ത ശേഷം, 1987 ലെ ന്യൂ ഡൽഹി എന്ന സിനിമയിൽ അദ്ദേഹം തന്റെ കരിയർ ബ്രേക്ക്‌ നടത്തി .

പിന്നീട് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഊഴം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ആരണ്യകം, തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം നായക നടനായി മുന്നേറി . വിയറ്റ്‌നാം കോളനി, ഏകലവ്യൻ, ഹോണസ്‌റ്റ് രാജ് , ബാഷ്‌ഹ, ഇന്ദ്രപ്രസ്‌തം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ അറിയപ്പെടുന്ന സിനിമകൾ. ‘ദേവ്ജി’ അല്ലെങ്കിൽ ‘ദി ഇമോർട്ടൽ ദേവ്ജി’ എന്നും അദ്ദേഹം അറിയപ്പെടുന്നു.

പതിറ്റാണ്ടുകളായി സിനിമകളിലെ ചെറുപ്പമായ രൂപത്തിന് അദ്ദേഹത്തിന് ആരാധകർ ഒരുപാടാണ്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ആരണ്യകം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം അഭിനയിക്കാൻ താൻ ബുദ്ധിമുട്ടിയതിനെ കുറിച്ച് ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ക്ലൈമാക്‌സ്സീനിൽ മികവ് കാണിച്ച് എം. ടിയുടെ മുന്നിൽ മാനം കാക്കണമായിരുന്നു എന്നും ആണ് സീനിനെ കുറിച്ച് താരം പറയുന്നുണ്ട്.

ക്ലൈമാക്‌സ് സീനിൽ പോലീസ് എന്നെ വളയുകയാണ് അപ്പോൾ നായിക എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട് രക്ഷപ്പെട്ടോളാൻ പറയും. എനിക്ക് അപ്പോൾ വേറെ ഡയലോഗ് ഒന്നും ഇല്ല എന്നും സ്ക്രിപ്റ്റിൽ ഞാൻ എന്ന ഒറ്റ വാക്ക് മാത്രം പിന്നെ കുറച്ചു കുത്തുകളും ആയിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. ഈ കുത്തുകളുടെ അർത്ഥം അറിയാമോ എന്ന് എന്നോട് ഹരിഹരൻ ചോദിച്ചു എന്നും എനിക്ക് വലിയ പിടിപാടില്ലെന്ന് ഞാൻ മറുപടി പറഞ്ഞു എന്നും താരം പറയുകയുണ്ടായി.

അതായത് ഈ കുട്ടിയോട് നിങ്ങൾക്ക് നന്ദിയാണോ പ്രണയമാണോ സ്‌നേഹമാണോ ഏത് വികാരമാണെന്ന് നിങ്ങൾക്ക് അറിയില്ല. കാരണം തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് ആ കുട്ടി വന്നിരിക്കുന്നത്. അങ്ങനെ പല വികാരങ്ങളുണ്ട്. ഇത് മുഴുവനും ഈ ഷോട്ടിൽ പ്രകടിപ്പിക്കണം എന്നാണ് അപ്പോൾ ഹരിഹരൻ സാർ എന്നോട് പറഞ്ഞത് എന്നും തന്റെ കയ്യിലാണ് എല്ലാമിരിക്കുന്നത് എന്ന് കൂടി അദ്ദേഹം പറഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

അവസാനം ഷോട്ട് തുടങ്ങി രണ്ടു പ്രാവശ്യം ചെയ്തപ്പോഴും ശരിയായില്ല. പിന്നെ ഹരിഹരൻ സാർ അടുത്തേക്ക് വന്നു. കൈ കൊണ്ട് കുറേ ആക്ഷൻ കാണിച്ചു. ജയ് ശ്രീ റാം, ജയ് ആഞ്ജനേയ, സ്റ്റാർട്ട് ക്യാമറ എന്ന് പറഞ്ഞു. ഞാൻ എന്തോ ചെയ്തു. ഓക്കെ, താൻ എന്നെ രക്ഷപ്പെടുത്തി എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് തോന്നുന്നത് അദ്ദേഹം കറക്ടായിട്ട് എന്നെക്കൊണ്ട് ചെയ്യിപ്പിച്ച് എടുത്തതാണ് എന്നാണെന്നാണ് ആണ് സീൻ ആലോചിച്ച് താരം പറയുന്നത്.

Leave a Reply