You are currently viewing നായകന്റെ മുഖത്തെ സോസ് നക്കി തുടയ്ക്കാനും ചുംബിക്കാനും സംവിധായകൻ പറഞ്ഞു, ആദ്യം അത് ഞാൻ മടിച്ചെങ്കിലും അയാൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു, വെളിപ്പെടുത്തി നടി ഗീത

നായകന്റെ മുഖത്തെ സോസ് നക്കി തുടയ്ക്കാനും ചുംബിക്കാനും സംവിധായകൻ പറഞ്ഞു, ആദ്യം അത് ഞാൻ മടിച്ചെങ്കിലും അയാൾ എന്നെ കൊണ്ട് അത് ചെയ്യിപ്പിച്ചു, വെളിപ്പെടുത്തി നടി ഗീത

മലയാളം , തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ഗീത.തമിഴ് സിനിമയായ ഭൈരവിയിൽ രജനികാന്തിന്റെ സഹോദരിയായി താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം എല്ലാ പ്രധാന ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 200-ലധികം ചിത്രങ്ങളിലും ഏതാനും ഹിന്ദി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിലാണെങ്കിലും ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും താരം വളരെ മനോഹരമായാണ് അതിനെ അവതരിപ്പിച്ചിരുന്നത്.

ഇതിനെല്ലാം പുറമെ ദക്ഷിണേന്ത്യൻ ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെടുന്നു. താരം രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , ഒരു കർണാടക സ്റ്റേറ്റ് ഫിലിം അവാർഡ് , കേരള സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവ വീതം നേടിയിട്ടുണ്ട്. ഇപ്പോഴും താരം സിനിമയിലും ടെലിവിഷനുകളിലും എല്ലാം സജീവമാണ്. വലിയ പ്രാധാന്യമുള്ള അമ്മ വേഷങ്ങളിൽ എല്ലാം ഇപ്പോഴും താരം പ്രത്യക്ഷപ്പെടുകയും പ്രേക്ഷഹൃദയങ്ങളുടെ മനസ്സ് അഭിനയം മുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ താരം ഒരു അഭിമുഖത്തിൽ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം വ്യക്തമാക്കിയിരുന്നു അതാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പുതു പുതു അർത്ഥങ്ങൾ എന്ന ഹിറ്റ് ചിത്രത്തിൽ റഹ്‌മാന്റെ നായികയായി എത്തിയതിനെ കുറിച്ചാണ് താരം പറഞ്ഞത്. ഒരു പ്രണയ ചിത്രമായിരുന്നു എന്നും അതിലെ ഒരു സീൻ ചെയ്യാൻ എനിക്ക് വലിയ മടിയായിരുന്നു എന്നും എന്നാൽ എന്നെക്കൊണ്ട് അത് നിർബന്ധിച്ച് സംവിധായകൻ ചെയ്യിപ്പിച്ചു എന്നുമാണ് താരം പറഞ്ഞത്.

ആ ഭാഗം സ്‌ക്രിപ്റ്റിലില്ലാത്ത രംഗമായിരുന്നു എന്നും താരം പറയുന്നുണ്ട്. ആഹാരം കഴിക്കാനായി ഇരിക്കുന്ന സമയത്ത് താനും റഹ്‌മാനും തമ്മിൽ വലിയ വഴക്ക് കൂടുന്ന രംഗമുണ്ട് എന്നും സീൻ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയ്ക്ക് ദേഷ്യം കൊണ്ട് താൻ റഹ്‌മാന്റെ മുഖത്തേക്ക് തക്കാളി സോസ് ഒഴിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. ഈ ഭാഗം സ്ക്രിപ്റ്റിൽ ഇല്ലാത്തതുകൊണ്ട് ഇതിനുശേഷം സംവിധായകൻ പറഞ്ഞത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു എന്ന് താരം പറഞ്ഞു.

അപ്പോൾ സംവിധായകൻ പറഞ്ഞത് റഹ്‌മാന്റെ മുഖത്ത് വീണ സോസ് നക്കി തുടയ്ക്കുകയും ഒപ്പം ഒരു ഉമ്മയും കൊടുക്കണമെന്നാണ്. എന്നാൽ ഒരു ഭർത്താവിനെ സ്‌നേഹം കൊണ്ട് ഭാര്യക്ക് കീഴ്‌പ്പെടുത്താൻ കഴിയൂ എന്നും അങ്ങനെ ചെയ്താൽ ഭർത്താവിന്റെ പിണക്കം മാറും എന്നും പറഞ്ഞ് സംവിധായകൻ തന്നെ നിർബന്ധിച്ചു എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്നാണ് അഭിമുഖം വൈറൽ ആയതു.

Leave a Reply