You are currently viewing ‘എട്ടാം വയസിൽ അച്ഛൻ ലൈം​ഗീ കമായും ശാ രീരികമായും പീഡിപ്പിച്ചു, ഭർത്താവിനെ ദൈവമായിട്ടാണ് അമ്മ കണ്ടത് ‘; ഖുശ്ബു!

‘എട്ടാം വയസിൽ അച്ഛൻ ലൈം​ഗീ കമായും ശാ രീരികമായും പീഡിപ്പിച്ചു, ഭർത്താവിനെ ദൈവമായിട്ടാണ് അമ്മ കണ്ടത് ‘; ഖുശ്ബു!

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ് ഖുശ്ബു സുന്ദർ. തെലുങ്ക് , മലയാളം , കന്നഡ സിനിമകൾക്ക് പുറമെ പ്രധാനമായും തമിഴ് സിനിമകളിലെ സൃഷ്ടികൾക്ക് താരം അറിയപ്പെടുന്നു. മൂന്ന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഒരു കേരള സംസ്ഥാന ചലച്ചിത്ര പ്രത്യേക പരാമർശവും തമിഴ്‌നാട് സർക്കാരിന്റെ ഒരു കലൈമാമണിയും താരത്തിന് ലഭിച്ചിട്ടുണ്ട്.

ചിന്ന തമ്പി എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ പ്രഭുവുമായി താരം ഡേറ്റ് ചെയ്തു. നാലര വർഷമായി ലിവ് ഇൻ റിലേഷനിൽ ആയിരുന്ന ഇവർ 1993 സെപ്തംബർ 12ന് പോയസ് ഗാർഡനിലെ വീട്ടിൽ വെച്ച് വിവാഹിതരായി. പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശൻ അവരുടെ ബന്ധത്തെ കർശനമായി എതിർത്തിരുന്നു. ഒടുവിൽ ഖുശ്ബുവും പ്രഭുവും തങ്ങളുടെ ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയും നാല് മാസത്തിനുള്ളിൽ അത് അവസാനിപ്പിക്കുകയും ചെയ്തു.

പിന്നീട് 2000-ൽ ചലച്ചിത്ര നടനും സംവിധായകനും നിർമ്മാതാവുമായ സുന്ദർ സിയെ താരം വിവാഹം കഴിച്ചു. അതിനു ശേഷം താരം ഖുശ്ബു സുന്ദർ എന്ന വിവാഹനാമം ഉപയോഗിക്കുന്നു. വിവാഹശേഷം ഭർത്താവിന്റെ പേര് സുന്ദർ എന്ന് ഖുശ്ബു തന്റെ പേരിനൊപ്പം ചേർക്കുകയാനുണ്ടായത്. ദ ബേണിംഗ് ട്രെയിൻ എന്ന ഹിന്ദി ചിത്രത്തിലെ “തേരി ഹേ സമീൻ തേരാ ആസ്മാൻ” എന്ന ഗാനത്തിൽ ബാലതാരമായാണ് താരം തന്റെ കരിയർ ആരംഭിച്ചത്.

1980 നും 1985 നും ഇടയിൽ നസീബ് , ലാവാരിസ് , കാലിയ, ദർദ് കാ റിഷ്ട , ബെമിസൽ എന്നീ ഹിന്ദി ചിത്രങ്ങളിൽ ബാലതാരമായി താരം അഭിനയിച്ചു. വിജയ് ചിത്രമായ വാരിസു ആണ് താരം അഭിനയിച്ചു പുറത്തിറങ്ങിയ പുതിയ സിനിമ. പക്ഷേ സിനിമ റിലീസ് അയതിനു ശേഷം താരത്തിന്റെ ഭാഗം സിനിമയിൽ കാണിച്ചില്ല എന്ന് വിമർശനങ്ങളും മറ്റും ഉണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനിൽ നിന്നും ലൈംഗികമായും ശാരീരികമായും ഉള്ള ഉപദ്രവങ്ങൾ അനുഭവിച്ച ഒരാളാണ് താൻ എന്നും ചെറുപ്പകാലത്ത് അനുഭവിക്കുന്നത് ഏത് തരത്തിലുള്ള ബുദ്ധിമുട്ടുകൾ ആണെങ്കിലും അത് മായാത്ത ഒരു മുറിപ്പാട് ആയി മനസ്സിൽ ഉണ്ടാകുമെന്നും ബാല്യകാലം വലിയ നീറുന്ന ഒരു ഓർമ്മയാണ് എന്നും ഉള്ള സങ്കടകരമായ വാക്കുകളാണ് താരത്തിന്റെ അഭിമുഖങ്ങളിൽ നിന്ന് പുറത്തുവന്നത്. അതുകൊണ്ടു തന്നെ അഭിമുഖം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.

എട്ടാമത്തെ വയസ്സു വയസ്സിലാണ് പിതാവിൽ നിന്നും ആദ്യമായി ലൈം.ഗിക ശാ.രീരിക പീഡ. നം അനുഭവിച്ചത് എന്നും പിന്നീട് അത് തുടരുകയാണ് ചെയ്തത് എന്നുമാണ് താരം പറഞ്ഞത്. പതിനഞ്ചാമത്തെ വയസ്സിലാണ് പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് എന്നും പതിനാറാമത്തെ വയസ് തികയുന്നതിന് മുമ്പ് പിതാവ് ഞങ്ങളെ ഉപേക്ഷിച്ചു പോയി എന്നും താരം വ്യക്തമാക്കി. അന്ന് പട്ടിണി മാറ്റാൻ എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയാണ് ഉണ്ടായത് എന്നും അതിനൊക്കെ ശേഷമാണ് സിനിമയിലേക്ക് അരങ്ങേറ്റം സംഭവിച്ചത് എന്നും താരം കൂട്ടിച്ചേർത്തു.

വളരെ മോശമായ ഒരു വിവാഹ ബന്ധത്തിലായിരുന്നു തന്റെ അമ്മ ഏർപ്പെട്ടിരുന്നത് എന്നും എങ്ങനെയൊക്കെയാണെങ്കിലും അമ്മ ഭർത്താവിനെ ദൈവതുല്യനായാണ് കണ്ടിരുന്നത് എന്നും അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു ബുദ്ധിമുട്ട് പിതാവിൽ നിന്ന് ഉണ്ടായത് പറഞ്ഞാൽ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്ന് കൊണ്ടാണ് 15 വയസ്സ് വരെ ഞാൻ സഹിച്ചത് എന്നും താരം പറയുന്നുണ്ട്. എന്തായാലും അഭിമുഖം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

Leave a Reply