You are currently viewing ഗസ്സക്കാരുടെ അപാര ധൈര്യവും ദൃഢതയും കണ്ട് ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത യു.എസ് ടിക്ക് ടോക്കര്‍ക്ക് പറയാനുള്ളത്

ഗസ്സക്കാരുടെ അപാര ധൈര്യവും ദൃഢതയും കണ്ട് ഇസ്‌ലാം സ്വീകരിച്ച പ്രശസ്ത യു.എസ് ടിക്ക് ടോക്കര്‍ക്ക് പറയാനുള്ളത്

പലസ്തീൻ മണ്ണിൽ ഇസ്രായേലിന്റെ അക്രമങ്ങൾ കൊടി കുത്തി വാഴുകയാണ്. കൊന്നും കൊള്ളിവെച്ചും പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ ലോകത്തിലെ തന്നെ വമ്പൻ ശക്തിയായ ഇസ്രായേൽ അക്രമങ്ങൾ അഴിച്ചു വിടുകയാണ്. അങ്ങനെയൊക്കെ ആണെങ്കിലും അക്രമികൾക്കു മുമ്പിൽ നെഞ്ചുവിരിച്ച് നേരിടുകയാണ് ഫലസ്തീൻ ജനത അത് അവർക്ക് ഖുർആനിൽ നിന്നും ഇസ്ലാമിക അധ്യാപനങ്ങളിൽ നിന്നും ലഭിച്ച മനക്കരുത്ത് കൊണ്ടും ആത്മധൈര്യം കൊണ്ടും ആണ് എന്ന് തന്നെയാണ് ലോകം മനസിലാക്കിക്കൊണ്ടിരിക്കുന്നത്.

ഏത് പ്രതിസന്ധികളിലും തളരാത ആത്മധൈര്യവും മനക്കരുത്തും ഫലസ്തീൻ ജനതയ്ക്ക് നേടിക്കൊടുത്ത ഇസ്ലാമിൽ യുഎസ് ടിക് ടോക്കർ ഇസ്ലാം മതം സ്വീകരിച്ചിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഇസ്‍ലാം മതം സ്വീകരിക്കുകയാണെന്ന് അമേരിക്കൻ ആക്ടിവിസ്റ്റും ടിക് ടോക്കറുമായ മേഗൻ റൈസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

ശഹാദത്ത് കലിമ അഥവാ ഇസ്ലാമിക സാക്ഷ്യവാചകം ചൊല്ലി ഇസ്‍ലാം മതം സ്വീകരിക്കുന്നതിന്റെ വിഡിയോ ടിക്ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ അവർ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫലസ്തീന് വേണ്ടി ആദ്യം ഒരു വീഡിയോ ചെയ്ത സമയത്ത് അതിന് താഴെ വന്ന ഒരു കമന്റിൽ നിന്നാണ് ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ ആരംഭിച്ചത് എന്നാണ് അവർ പറയുന്നത്.

കമന്റിൽ ചോദിച്ചിരുന്നത് നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ എന്നാണ് ഖുർആൻ വായിച്ചിട്ടില്ലെങ്കിൽ നിങ്ങൾ പഠിക്കണം എന്ന് ആയിരുന്നു കമന്റ് അതിലൂടെയാണ് ഖുർആനിനെ വായിക്കാനും അടുത്തറിയാനും ഉള്ള ആഗ്രഹം അവർക്ക് ഉണ്ടായത്. വംശ ഹത്യയെ അഭിമുഖീകരിക്കുന്ന ഗസ്സയിലെ മനുഷ്യർ ഖുർആനികാധ്യാപനങ്ങളിൽ നിന്നാണ് അതിജീവനത്തിനുള്ള കരുത്ത് നേടുന്നത് എന്ന് അറിഞ്ഞ​തോ​ടെ മേഗൻ റൈസ് ഖുർആൻ പഠിക്കാൻ തുടങ്ങുകയായിരുന്നു.

ഹിജാബ് ധരിക്കുന്നത് തനിക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതായും അവർ പറഞ്ഞു. ഖുർആനിൽ നിന്നാണ് ഫലസ്തീനികൾ വിശ്വാസ ദൃഢത കൈവരിക്കുന്നത് എന്നറിഞ്ഞതോടെ ഖുർആൻ വായിക്കാനും ഗവേഷണം നടത്താനും പഠിക്കാനും ഞാൻ സമയം ചെലവഴിച്ചു എന്നും വിശുദ്ധ ഖുർആൻ സൂറത്തുകളുടെ ശൈലിയും സ്ത്രീകൾക്ക് വിവാഹമോചനത്തിനും പുനർ വിവാഹത്തിനും സ്വാതന്ത്ര്യം നൽകുന്നതും ആകർഷിച്ചു എന്നുമാണ് അവർ പറഞ്ഞത്.

ഇസ്‍ലാമിനെക്കുറിച്ചും മറ്റ് മതങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിനായി ഇവർ ഇപ്പോൾ ടിക് ടോക്കിൽ ഖുറാൻ ബുക് ക്ലബ് എന്ന അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ദിവസവും പഠിക്കുന്ന ഖുർആൻ വാക്യങ്ങളുടെ ഇംഗ്ലീഷ് വിവർത്തനം അന്നന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മേഗൻ വിവരിക്കാറുണ്ട്. എന്താണെങ്കിലും ഫലസ്തീനിൽ ഇസ്രായേൽ അക്രമത്തിന്റെ ആളൽ തുടർന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇത്തരത്തിലുള്ള പുതിയ വാർത്തകളും വിവരങ്ങളും വലിയ തോതിൽ മുസ്ലിം മനസ്സുകൾക്ക് സന്തോഷം നൽകുന്നുണ്ട്.

Leave a Reply