You are currently viewing ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി തനിക്ക് അയച്ച മെസ്സേജ് വെളിപ്പെടുത്തി പൂനം ബജ്വ, ഈ കുട്ടിയുടെ മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ എന്ന് പ്രേക്ഷകർ

ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി തനിക്ക് അയച്ച മെസ്സേജ് വെളിപ്പെടുത്തി പൂനം ബജ്വ, ഈ കുട്ടിയുടെ മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ എന്ന് പ്രേക്ഷകർ

ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി തനിക്ക് അയച്ച മെസ്സേജ് വെളിപ്പെടുത്തി പൂനം ബജ്വ, ഈ കുട്ടിയുടെ മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ എന്ന് പ്രേക്ഷകർ

സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്.

2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. 2011 ൽ മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്.

വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. ചെറുതും വലുതുമായ മലയാള സിനിമ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ടതാരമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാനും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് മലയാളികൾ ഏറ്റെടുക്കാനും കാരണമായിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം തനിക്ക് വരുന്ന പ്രപ്പോസലുകളെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്. നിങ്ങൾ ഗ്ലാമർ റോളുകൾ ചെയ്തോളൂ, ഞാനും എൻറെ അമ്മയും അഡ്ജസ്റ്റ് ചെയ്തു കൊള്ളും എന്നൊക്കെ പ്രൊപ്പോസലിൽ പറയാറുണ്ട് എന്നും താരം പറഞ്ഞു.

“എന്നെ വിവാഹം ചെയ്യണം. എനിക്ക് നിങ്ങളെ വിവാഹം ചെയ്യണം എന്നും നമ്മൾ തമ്മിൽ പ്രായവ്യത്യാസം ഉണ്ട് എന്ന് അറിയാം എന്നും പക്ഷേ ഇപ്പോൾ പ്രായം കുറഞ്ഞ ഹസ്ബൻഡ് ഉള്ളത് ഒരു ഫാഷനാണ് എന്നും പറഞ്ഞു ഒരു ഏഴ് വയസ്സുകാരൻ കുട്ടി പ്രൊപ്പോസ് ചെയ്തിരുന്നു എന്നും താരം പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ കയ്യിൽ പൈസ ഇല്ല എന്നും പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും എന്നും ആണ് കുട്ടി പറഞ്ഞു എന്നും വളരെ ക്യൂട്ട് ആയിട്ടുള്ള ഒരു പ്രൊപ്പോസൽ ആയിരുന്നു അത് എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply