You are currently viewing ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് നടി നന്ദിനി.. കാരണം കെട്ട് ഞെട്ടി..

ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് നടി നന്ദിനി.. കാരണം കെട്ട് ഞെട്ടി..

മലയാളികൾക്കിടയിൽ നന്ദിനി എന്ന പേരിലും തമിഴർക്കിടയിൽ കൗസല്യ എന്ന പേരിലും അറിയപ്പെട്ട താരമാണ് കരുമാടിക്കുട്ടൻ എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നടി കവിത. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച പ്രേക്ഷക കയ്യടി നേടിയിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്.

സൗത്ത് ഇന്ത്യൻ സിനിമകളിലെ വ്യത്യസ്ത ഭാഷകളിൽ പല സൂപ്പർസ്റ്റാറുകളുടെ കൂടെ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവെച്ചത്. 1996 ൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം 2010 വരെ സിനിമാലോകത്ത് സജീവമായി നിലകൊണ്ടു. പിന്നീട് ചെറിയൊരു ഇടവേളക്കുശേഷം 2014 മുതൽ വീണ്ടും സിനിമയിൽ താരം സജീവമായി.

43 വയസ്സാണ് താരത്തിന്. പക്ഷേ താരം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. താരത്തിന്റെ കല്യാണത്തെ ചൊല്ലി പല വാർത്തകളും സമൂഹ മാധ്യമങ്ങളിൽ നമുക്ക് പ്രചരിച്ചതായി കാണാൻ സാധിച്ചിട്ടുണ്ട്. പക്ഷേ താരം കല്യാണം കഴിക്കാത്തതിന്റെ കാരണം പല അഭിമുഖങ്ങളിൽ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. കല്യാണത്തോട് താരത്തിന്റെ താൽപര്യമില്ല എന്നതാണ് ആകെത്തുക.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ തന്റെ കല്യാണ സങ്കല്പത്തെക്കുറിച്ച് പറഞ്ഞ കാര്യമാണ് വീണ്ടും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എന്തുകൊണ്ട് തനിക്ക് കല്യാണം താല്പര്യമില്ല എന്നതാണ് താരം വളരെ വ്യക്തമായി പറഞ്ഞത്. കല്യാണം എന്ന ഇടുങ്ങിയ ചിന്താഗതിയോട് യോജിക്കാൻ ഞാൻ തയ്യാറല്ല. നമ്മുടെ ജീവിതം ഭർത്താവ് കുട്ടികൾ എന്നതിലേക്ക് ചുരുങ്ങാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്നായിരുന്നു താരത്തിന്റെ വ്യക്തമായ മറുപടി. ഇതുതന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

സിനിമ ലോകത്തേക്ക് കടന്നുവരുന്നതിനു മുമ്പ് താരം മോഡൽ രംഗത്ത് സജീവമായി നിലകൊണ്ടിരുന്നു. പിന്നീടാണ് 1996 ൽ ബാലചന്ദ്രമേനോന്റെ സിനിമയായ ഏപ്രിൽ 19 ൽ അഭിനയിച്ചുകൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. ഈ സിനിമയിലാണ് താരം നന്ദിനി എന്ന കഥാപാത്രത്തിലൂടെ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം Kaalamellam Kadhal Vaazhga എന്ന സിനിമയിൽ കൗസല്യ എന്ന കഥാപാത്രത്തിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു.

പിന്നീട് രഞ്ജി പണിക്കർ എഴുതി ജോഷി സംവിധാനം ചെയ്താ സുരേഷ് ഗോപി സിനിമയായ ലേലം സിനിമയിലും താരം പ്രധാന വേഷം അഭിനയിച്ചു. സോറി എന്ന സിനിമയിലൂടെയാണ് താരം കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1999 ൽ പുറത്തിറങ്ങിയ Alludugaaru Vachcharu എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം കുറിച്ച്. ഇപ്പോൾ താരം സപ്പോർട്ടിംഗ് റോളിലൂടെയാണ് കൂടുതൽ ശോഭിച്ചു നിൽക്കുന്നത്. ഇപ്പോഴും താരം സിനിമ ലോകത്ത് സജീവമായി നിലകൊള്ളുന്നു.

Leave a Reply