You are currently viewing ഈ കുട്ടിത്താരങ്ങളെ മനസ്സിലായോ… വൈറലായി താരപുത്രരുടെ പഴയകാല ഫോട്ടോകൾ കാണാം…

ഈ കുട്ടിത്താരങ്ങളെ മനസ്സിലായോ… വൈറലായി താരപുത്രരുടെ പഴയകാല ഫോട്ടോകൾ കാണാം…

ഈ കുട്ടിത്താരങ്ങളെ മനസ്സിലായോ… വൈറലായി താരപുത്രരുടെ പഴയകാല ഫോട്ടോകൾ കാണാം…

ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച താര ദമ്പതികൾ ആണ് ജയറാമും പാർവതിയും. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളും അല്ലാത്തവയും വളരെ പെട്ടെന്ന് പ്രേക്ഷകർ സ്വീകരിച്ചിരുന്നു. കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഇരുവരും അഭിനയിച്ചിരുന്നത്.

ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വിവാഹ ജീവിതത്തിൽ ഇരുവരും ഒരുമിച്ചപ്പോൾ പ്രേക്ഷകർ പങ്കുവെച്ചത് സന്തോഷവും ആശീർവാദങ്ങളുമായിരുന്നു. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ്. എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്.

പലപ്പോഴും ഗ്രാൻഡ് ലുക്കിൽ പാർവതി ജയറാം പ്രത്യക്ഷപ്പെടുകയും പുതിയ ലുക്കുകൾ വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴും താര കുടുംബത്തിന്റെ വിശേഷങ്ങൾക്കു ആരാധകർ ക്ക് ഇടയിൽ വലിയ ആരവമാണ് ഉണ്ടാക്കാൻ കഴിയുന്നത്. മക്കൾ രണ്ടു പേരും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. മകൻ കാളിദാസ ജയറാം അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുകയും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് പ്രിയങ്കരനായ ജീവിതം നയിക്കുകയും ചെയ്യുകയാണ്.

മാളവിക ജയറാം അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുന്നു എന്ന സന്തോഷ വാർത്ത താരങ്ങൾ തന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. സിനിമ മേഖലയിൽ മാളവിക ജയറാം സജീവമായി തുടങ്ങിയിട്ടില്ല എങ്കിലും ഒരുപാട് ആരാധകർ ഉള്ള ഒരു സെലിബ്രിറ്റിയാണ് ഇപ്പോൾ. അതു കൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും വിശേഷങ്ങൾക്കും എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

ഇപ്പോൾ സഹോദരൻ കാളിദാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരം പങ്കുവെച്ച പോസ്റ്റുകളും ഫോട്ടോകളും ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള പഴയകാല ഫോട്ടോകളും ഇപ്പോഴുള്ള ഫോട്ടോയും താരം പങ്കുവെച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അന്നും ഇന്നും ഇരുവരും ക്യൂട്ട് ലുക്കിൽ ആണല്ലോ എന്ന് പലരും കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഒരുപാട് നിറഞ്ഞ പ്രേക്ഷകപ്രീതിയോട് കൂടെ താരത്തിന്റെ പോസ്റ്റ് മാധ്യമങ്ങളിൽ ഒന്നടങ്കം വൈറൽ ആയിരിക്കുകയാണ്.

Leave a Reply