You are currently viewing അഞ്ചാം വയസിൽ ഉപ്പ ഉപേക്ഷിച്ചിട്ട് പോകുമ്പോൾ പന്ത്രണ്ട് ലക്ഷം രൂപയുടെ കടം ; സമപ്രായ കുട്ടികൾ കളിച്ച് നടക്കുമ്പോൾ ചെറു പ്രായത്തിൽ കടം വീട്ടാനായിയുള്ള ഓട്ടം, ഉപ്പും മുളകിലെ കേശുവായ അല്‍ സാബിത്തിൻറെ ആരുമറിയാത്ത ജീവിതം

അഞ്ചാം വയസിൽ ഉപ്പ ഉപേക്ഷിച്ചിട്ട് പോകുമ്പോൾ പന്ത്രണ്ട് ലക്ഷം രൂപയുടെ കടം ; സമപ്രായ കുട്ടികൾ കളിച്ച് നടക്കുമ്പോൾ ചെറു പ്രായത്തിൽ കടം വീട്ടാനായിയുള്ള ഓട്ടം, ഉപ്പും മുളകിലെ കേശുവായ അല്‍ സാബിത്തിൻറെ ആരുമറിയാത്ത ജീവിതം

അഞ്ചാം വയസിൽ ഉപ്പ ഉപേക്ഷിച്ചിട്ട് പോകുമ്പോൾ പന്ത്രണ്ട് ലക്ഷം രൂപയുടെ കടം ; സമപ്രായ കുട്ടികൾ കളിച്ച് നടക്കുമ്പോൾ ചെറു പ്രായത്തിൽ കടം വീട്ടാനായിയുള്ള ഓട്ടം, ഉപ്പും മുളകിലെ കേശുവായ അല്‍ സാബിത്തിൻറെ ആരുമറിയാത്ത ജീവിതം

ഒരു ഇന്ത്യൻ ബാലതാരവും മലയാളം ചലച്ചിത്ര -ടെലിവിഷൻ വ്യവസായവുമായി ബന്ധപ്പെട്ട ടിവി അവതാരകനുമാണ് അൽ സാബിത്ത്. ഫ്‌ളവേഴ്‌സ് സിറ്റ്‌കോം ഉപ്പും മുളകും എന്ന ബാലകഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് സാബിത്ത് കൂടുതൽ അറിയപ്പെടുന്നത്. അൽ സാബിത്ത് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത് 2 വയസ്സുള്ളപ്പോൾ ഒരു ഹിന്ദു ഭക്തിഗാന ആൽബത്തിന് വേണ്ടിയാണ്. അവിടെ സാബിത്ത് അയ്യപ്പന്റെ വേഷം അവതരിപ്പിച്ചു.

പിന്നീട് കുറച്ച് റിയാലിറ്റി, ചാറ്റ് ഷോകളുടെ ഭാഗമായതിന് ശേഷം, ഫ്ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും സീരിയലിൽ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാബിതിന് അവസരം ലഭിച്ചു. ഉപ്പും മുളകിന്റെ വിജയത്തിന് ശേഷം സിനിമാ മേഖലയിൽ നിന്ന് നിരവധി ഓഫറുകളാണ് താരത്തിന് ലഭിച്ചത്. മികച്ച രൂപത്തിലാണ് താരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഏഷ്യാനെറ്റ് ബ്രോഡ്‌ബാൻഡ്, ഗോൾഡ് എഫ്എം, ആർകെ വെഡ്ഡിംഗ് സെന്റർ, ഫ്‌ളവേഴ്‌സ് 94.7 എഫ്എം, മേപ്പിൾ ട്യൂൺ, ഫ്ലവേഴ്‌സ് ടിവി തുടങ്ങി നിരവധി ബ്രാൻഡുകളുടെ പെർഫോമർ, ടെലിവിഷൻ പരസ്യങ്ങൾ എന്നിങ്ങനെ വിവിധ ടിവി അവാർഡ് ഷോകളിൽ അൽ സാബിത്ത് പ്രത്യക്ഷപ്പെട്ടു. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ഇതിനോടകം തന്നെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെയും താരം നേടി.

2018ൽ സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ എന്ന സിനിമയിൽ ഫഹദ് ഫാസിലും ശ്രീനിവാസനുമൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. ജയറാമും വിജയ് സെപ്തുപതിയും അഭിനയിച്ച മാർക്കോണി മത്തായിയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തെ കുറിച്ച് മാതാവ് പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീട് വെക്കാനും കടയുടെ വിപുലീകരണത്തിനുമായി വായ്പ എടുക്കുന്നത് വായ്പ എടുക്കുന്നതുവരെ ബുദ്ധിമുട്ടുകളൊന്നും കൂടാതെ കടന്നുപോയ ഒരു കുടുംബമായിരുന്നു.

മകന് അഞ്ച് വയസ്സുള്ളപ്പോഴേക്ക് കടം കൂടുകയും വാപ്പാക്ക് ഞങ്ങളോട് ഒരു വെറുപ്പ് തോന്നുകയും ചെയ്തു. അതിനു ശേഷം അയാൾ മറ്റൊരു ജീവിതം തേടി പോവുകയാണ് ഉണ്ടായത്. ചെറിയ കുഞ്ഞുമായി എത്രയോ ദിവസം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും കഴിച്ചു കൂട്ടിയിട്ടുണ്ട് എന്ന് ആ മാതാവ് പറയുന്നു. അതിനിടയിൽ വീട് ജപ്തി വരെ എത്തി. 12 ലക്ഷം കടമുള്ള ഒരു അവസ്ഥ എത്തിയപ്പോഴേക്കാണ് ജോലി ആവശ്യാർത്ഥം ആന്ധ്രയിലേക്ക് പോകുന്നത്. പക്ഷേ അവിടെ സാഹചര്യങ്ങളെല്ലാം പ്രതികൂലമാവുകയും മകനെ ദിവസങ്ങളോളം രോഗം വരികയും ചെയ്തപ്പോൾ നാട്ടിലേക്ക് തന്നെ തിരിച്ചുവരികയും അതിനിടയിൽ പോസ്റ്റ് ഓഫീസിൽ ജോലി എഴുതി ലഭിക്കുകയും ചെയ്തു.

ഒരു മെഡിക്കൽ ഷോപ്പിൽ തുച്ഛമായ ദിവസ വരുമാനത്തിനു വേണ്ടി വർക്ക് ചെയ്തിരുന്ന സമയത്താണ് പോസ്റ്റ് ഓഫീസിലെ ജോലിക്ക് വേണ്ടി പരീക്ഷ എഴുതുകയും അത് ലഭിക്കുകയും ചെയ്തത്. അവിടെ മുതൽ ജീവിതം മെല്ലെ മെല്ലെ തിരിച്ചു വരികയായിരുന്നു. കുട്ടിക്കാലത്ത് കളിച്ച് നടക്കേണ്ട പ്രായത്തിൽ അവൻ കടം തീർക്കാൻ ഓടി നടന്നു എന്നും എന്റെ കുട്ടി കടങ്ങളെല്ലാം വീട്ടി എന്നും നിറകണ്ണുകളുടെയും സന്തോഷത്തോടെയും ആണ് ആ മാതാവ് പറയുന്നത്.

അവന്റെ ഉപ്പയോട് ഇപ്പോഴും വെറുപ്പില്ല എന്നും ഇങ്ങനെ ഒരു നല്ല മകനെ തനിക്ക് തന്നല്ലോ എന്ന് സന്തോഷമുണ്ട് എന്നും ആ മാതാവ് പറയുന്നുണ്ട്. കഷ്ടപ്പെട്ടിട്ടാണെങ്കിലും വളരെ അന്തസ്സോടെയാണ് അവനെ വളർത്തിയത് എന്നും ഇപ്പോൾ വളരെ സന്തോഷത്തോടെ കൂടി ഞങ്ങൾ ജീവിക്കുന്നു എന്നും മാതാവ് പറയുന്നു. നമ്മൾ കഷ്ടപ്പെടുമ്പോൾ അയാൾ സുഖത്തിൽ ആയിരുന്നില്ലേ എന്ന് പലപ്പോഴും തന്നെ മകൻ കണ്ണീരോടെ ചോദിക്കാറുണ്ട് എന്നും ഉപ്പയെ വെറുക്കരുത് എന്ന് അവനോട് പറയാറുണ്ട് എന്നും മാതാവ് പറയുന്നുണ്ട്

Leave a Reply