You are currently viewing ആ ചിരി മതിയല്ലോ കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യവും.. എസ്തറിന്റെ പുത്തൻ ഫോട്ടോകൾ മലയാള മനം കവരുന്നു

ആ ചിരി മതിയല്ലോ കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യവും.. എസ്തറിന്റെ പുത്തൻ ഫോട്ടോകൾ മലയാള മനം കവരുന്നു

മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് എസ്തർ അനിൽ. 2013-ൽ പുറത്തിറങ്ങിയ ഡ്രാമ – ത്രില്ലർ സിനിമയായ ദൃശ്യത്തിലെയും അതിന്റെ തുടർച്ചയായ ദൃശ്യം 2 -ലെയും അനുമോൾ ജോർജ്ജ് എന്ന കഥാപാത്രത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. ബാലതാരം ആയിരിക്കെ തന്നെ പ്രശസ്തരായ നടന്മാരുടെ കൂടെ താരം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. 2010 -ൽ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ നിരവധി നല്ല അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാനായി.

വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിനും നേടാൻ ആകുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ മികച്ച ഒരുപാട് കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥാനം നേടിയ താരമാണ് എസ്തർ. വളരെ ചെറുപ്പത്തിൽ തന്നെ മുന്നില് താരങ്ങളുടെ ലിസ്റ്റിലേക്ക് താരത്തിന് ഉൾപ്പെടാൻ കഴിഞ്ഞിട്ടുണ്ട്.

തെലുങ്ക്, തമിഴ് റീമേക്കുകളായ ദൃശ്യം , പാപനാശം എന്നിവയിൽ യഥാക്രമം താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു. 2020 ലെ ഫാന്റസി ചിത്രമായ ഓളിലെ വേഷവും ശ്രദ്ധേയമായിരുന്നു. 2016-ലെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് താരം നേടിയിട്ടുണ്ട്. നവാഗതരെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമായ ജോഹാറിൽ താരമാണ് പ്രധാന വേഷം ചെയ്തത്. നിറഞ്ഞ കയ്യടികളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകുന്നത്.

ഏത് കഥാപാത്രമാണെങ്കിലും വലിയ പൂർണതയോടെ അത് അഭിനയിച്ചത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ഒട്ടനവധി ആരാധകരിലേക്ക് തരത്തിന്റെ പേരും പ്രശസ്തിയും വളർന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. വളരെ മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരത്തെ കാണാൻ കഴിയും എന്നത് ഉറപ്പാണ്.

അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ താരത്തിന് സിനിമ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ചലച്ചിത്ര മേഖലയിൽ അഭിനയത്രി ആയി പ്രവർത്തിക്കുന്നതിനുപരി ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടിയിൽ താരം ആങ്കർ ആയിട്ടുണ്ട്. ടെലിവിഷൻ മേഖലയിലും താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആകുന്നത്. ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ താരം പോസ്റ്റ് ചെയ്തത്. പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply