You are currently viewing കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ ബാലന് കാർ സമ്മാനിച്ച് അച്ചായൻസ് ഗോൾഡ് !!

കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ ബാലന് കാർ സമ്മാനിച്ച് അച്ചായൻസ് ഗോൾഡ് !!

തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കാറുടമസ്ഥൻ ആറു വയസ്സുകാരനെ ചവിട്ടി ആഘാതം ഏൽപ്പിച്ച സംഭവം കണ്ണീരോടെ കേരളം ഒന്നാകെ കേട്ടിട്ട് രണ്ടുമൂന്നു ദിവസമായി. രാജസ്ഥാനിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന കുടുംബത്തിൽ പ്പെട്ട ഗണേശൻ ആണ് അക്രമത്തിൽ പെട്ടത്. ആറു വയസ്സ് തോന്നിക്കുന്ന കുട്ടി കാറിൽ ചാരി നിൽക്കുന്നതും ഡ്രൈവർ സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി വന്ന് കുട്ടിയെ ചവിട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ വ്യക്തമായി സിസിടിവി ദൃശ്യത്തിൽ നിന്നും കേരളമൊന്നാകെ കണ്ടു.

ഈ വിഷയത്തിൽ ഒരുപാട് അപലപനീയമായ കമന്റുകൾ പലരും രേഖപ്പെടുത്തിയിരുന്നു. എന്തായാലും മനസാക്ഷിക്ക് നിരക്കാത്ത സംഭവങ്ങളാണ് നടന്നത് എന്ന് വാർത്താ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെ ഇക്കാര്യം പ്രചരിച്ചതു കൊണ്ട് ചവിട്ടിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മനുഷ്വത രഹിതമായ ഇടപെടലാണ് ഡ്രൈവറിൽ നിന്നും ഉണ്ടായത് എന്നത് പരമ സത്യമാണ്.

ആറു വയസ്സുള്ള കുട്ടിക്ക് ചവിട്ടേറ്റതിനെ തുടർന്ന് നടുവിൽ കാര്യമായ പരുക്കുകളോട് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഇപ്പോൾ. അഗാധമായേറെ ഉണ്ട് എന്നത് കാര്യങ്ങളുടെ ഗൗരവം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കുട്ടിക്കും കുടുംബത്തിനും സന്തോഷമുള്ള ഒരു വാർത്തയാണ് പുറത്തു വരുന്നത്. തിരുവനന്തപുരം അച്ചായൻസ് ഗോൾഡ് ഉടമസ്ഥൻ സ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു എന്ന് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

തനിക്കും ആറു വയസ്സുള്ള ഒരു മകനുണ്ട് എന്നും സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ എനിക്ക് എന്റെ മകനെ തന്നെയാണ് ഓർമ്മ വന്നത് എന്നുമാണ് കോട്ടയംകാരനായ അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്. കോട്ടയത്ത് നിന്നും തങ്ങളെ കാണാൻ ഒരു വ്യക്തി വന്നിരിക്കുന്നു എന്നത് അവർക്ക് വലിയ അത്ഭുതം ആയിരുന്നു എന്നും ഒരാളിൽ നിന്നുണ്ടായ ബുദ്ധിമുട്ടുകൾ ഒരു നാടുമുഴുവൻ സഹിക്കാൻ ഒപ്പം നിൽക്കുമ്പോൾ ഉള്ള ഒരു സന്തോഷം അവരുടെ മുഖത്തുനിന്നും പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ആശുപത്രി ചിലവുകളും വസ്ത്രങ്ങളും മറ്റും എല്ലാം വാങ്ങി നൽകിയാണ് തിരിച്ചു പോരുന്നത് എന്നും അദ്ദേഹം വളരെ സന്തോഷത്തോടെ കുറിച്ചിട്ടുണ്ട്. എന്തായാലും നല്ല ജീവിത സാഹചര്യങ്ങളും മറ്റും ഇല്ലാത്തതിന്റെ പേരിലും കാഴ്ചയിൽ വൃത്തി തോന്നാത്തതിന്റെ പേരിലും ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങൾ ഇനിയും ഉണ്ടായിക്കൂടാ എന്ന ഒരു സന്ദേശമാണ് അദ്ദേഹം സമ്മാനങ്ങൾ നൽകുന്നതിലൂടെയും നേരിട്ടുവന്ന് സന്ദർശിച്ചതിലൂടെയും ലോകത്തിനു മുമ്പിൽ വെക്കുന്നത്.

Leave a Reply