You are currently viewing സ്റ്റൈലൻ ലുക്കിൽ ആളെ മയക്കി ദിവ്യ പ്രഭ… ഫോട്ടോകൾ പൊളി…

സ്റ്റൈലൻ ലുക്കിൽ ആളെ മയക്കി ദിവ്യ പ്രഭ… ഫോട്ടോകൾ പൊളി…

മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ദിവ്യ പ്രഭ. സിനിമകളിൽ എന്ന പോലെ സീരിയലിലും താരം തിളങ്ങി നിൽക്കുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിച്ചത്. മലയാളത്തിലും ഇതര ഭാഷകളിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലും വളരെ മികച്ച പ്രകടനം ആണ് താരം കാഴ്ച വെക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് താരം നേടിയത്.

2013-ൽ പുറത്തിറങ്ങിയ ലോക്പാൽ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2017 ലെ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. ആ സിനിമ താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന് ലഭിച്ചത് ഈ സിനിമയിലെ പ്രകടിപ്പിച്ച മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്നെയാണ്.

സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. കെ കെ രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്റെ ടെലിവിഷൻ അരങ്ങേറ്റം. അതിനു ശേഷം ഒരുപാട് മികച്ച പരമ്പരകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരെ കയ്യിലെടുത്തു. ഓരോ പരമ്പരകളിലൂടെയും ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി.

താരത്തിന്റെ ആദ്യ തമിഴ് ചിത്രം പ്രഭു സോളമൻ സംവിധാനം ചെയ്ത കായൽ ആണ്. നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ച ഒരു വേഷമായിരുന്നു അത്. വരും വർഷങ്ങളിൽ മറ്റ് അനേകം ഭാഷകളിൽ താരത്തിന് അവസരങ്ങൾ ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2015-ൽ ഈശ്വരൻ സാക്ഷിയായി എന്ന ടിവി സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടിയത് താരത്തിന്റെ മികവുകൊണ്ട് തന്നെയാണ്.

നാടൻ , പിയാനിസ്റ്റ്, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം ചെയ്തത്. ഇതിഹാസയിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് പൊതു അംഗീകാരം ലഭിക്കുകയും ജനപ്രിയ അഭിനേത്രിയായി മാറുകയും ചെയ്തു. തമാശ എന്ന ചിത്രത്തിലെ ബബിത എന്ന മലയാളി അധ്യാപികയുടെ വേഷത്തിനും 2020 ൽ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിലെ വളരെ പ്രായമായ കഥാപാത്രമായ ഐഷക്കും നിരവധി അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഏത് സിനിമയിലാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തുന്ന രൂപത്തിൽ വളരെ മികവിൽ താരം ആ വേഷങ്ങൾ കൈകാര്യം ചെയ്തു. നിറഞ്ഞ കയ്യടികളോടെയാണ് ഈ സിനിമകളിലെ കഥാപാത്രങ്ങളെ ആരാധകർ സ്വീകരിച്ചത്. പ്രേക്ഷക പ്രീതി താരം ഇപ്പോഴും നിലനിർത്തുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പങ്കുവയ്ക്കാറുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ്. ഗ്രീൻ എക്സിക്യൂട്ടീവ് ഔട്ട്‌ ഫിറ്റാണ് താരത്തിന്റെ വേഷം. പുതിയ ഫോട്ടോകളിൽ വളരെ സുന്ദരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് എല്ലാവരുടെയും അഭിപ്രായം. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് പുതിയ ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തു.

Leave a Reply