ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയിയാണ് ഇപ്പോള്‍ അഖില്‍ മാരാര്‍. ഒരു താത്വിക അവലോകനമെന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഖിലിന് വന്‍ ജനപ്രീതിയാണ് ബിഗ് ബോസ് ഷോയില്‍ മത്സരാര്‍ഥിയായി എത്തിയപ്പോള്‍ ലഭിച്ചത്. മികച്ച രൂപത്തെ തുടക്കം മുതൽ അവസാനം വരെയും മത്സരത്തിൽ പങ്കെടുക്കാനും മറ്റുള്ളവരോട് ഉള്ള ബന്ധം നല്ല രൂപത്തിൽ കൊണ്ടുപോകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് പലരും വിലയിരുത്തുകയുണ്ടായി.

പ്രധാനമായും മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സംവിധായകനാണ് അഖിൽ മാരാർ. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ പങ്കെടുത്തതോടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. ബിരുദാനന്തര ബിരുദത്തിന് ശേഷം താരം ഒരു മെഡിക്കൽ കമ്പനിയിൽ പ്രതിനിധിയായി ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. പിന്നീട് മറ്റൊരു മെഡിക്കൽ കമ്പനിയിൽ ഏരിയാ മാനേജരായും താരം ജോലി ചെയ്തു.

മെഡിക്കൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് അധികം താമസിയാതെ അഖില് കേരളത്തിലെ കൊല്ലം ജില്ലയിലെ കോട്ടത്തലയിൽ ആൽക്കെമിസ്റ്റ് എന്ന പേരിൽ ഒരു ജ്യൂസ് കിയോസ്ക് തുറന്നു. 2015ലാണ് , മലയാളം-ഭാഷാ ചിത്രമായ പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ അഖിൽ തന്റെ സംവിധാന സഹായിയായി അരങ്ങേറ്റം കുറിച്ചത്. 2021ൽ ഒരു താത്വിക അവലോകനം എന്ന മലയാളം സിനിമ താരം സംവിധാനം ചെയ്തു.
ഏത് മേഖലയിൽ ആണെങ്കിലും വളരെ മികവുകൾ ആണ് താരം അടയാളപ്പെടുത്തുന്നത്. അതു തന്നെയാണ് ബിഗ് ബോസിന്റെ കാര്യത്തിലും ആവർത്തിക്കപ്പെട്ടത്. ഗ്രാന്‍ഡ് ഫിനാലെയില്‍ പോള്‍ ചെയ്യപ്പെട്ട ആകെ വോട്ടിന്‍റെ 80 ശതമാനവും അഖിൽ മാരാർക്കാൻ ലഭിച്ചതെന്ന് ബിഗ് ബോസ് അണിയറക്കാര്‍ അറിയിച്ചിരുന്നു. ബിഗ് ബോസിന് വേദിയായ മുംബൈയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയപ്പോഴും പിന്നീട് സ്വന്തം നാടായ കൊട്ടാരക്കരയിലും അഖിലിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളെല്ലാം താരത്തെ കുറിച്ചുള്ള വാർത്തകളും വീഡിയോകളും വിശേഷങ്ങളും താരത്തിന്റെ അഭിമുഖങ്ങളും നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല വീഡിയോ ആണ് വൈറലാകുന്നത്. അഖിലിന്‍റെ സ്വന്തം നാടായ കോട്ടാത്തലയില്‍ ഒരു സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയപ്പോള്‍ ദുല്‍ഖറിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണാൻ കഴിയുന്നത്.

വലിയ തിരക്കിനിടയില്‍ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞതിനാല്‍ ആ സെല്‍ഫി അഖിലിന് എടുക്കാൻ കഴിയാതെ പോയതും വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. അന്ന് പ്രിയ താരത്തിനൊപ്പം സെല്‍ഫി എടുക്കാന്‍ കഴിയാതിരുന്നയാള്‍ ഇപ്പോള്‍ എവിടെ ചെന്നാലും സെല്‍ഫി ചോദിച്ച് ആളുകള്‍ ഇങ്ങോട്ട് സമീപിക്കുന്ന അവസ്ഥ വന്നുചേർന്നു എന്നും അത്രത്തോളം ആത്മസമർപ്പണവും പ്രയത്നങ്ങളും അദ്ദേഹത്തെ ഇങ്ങനെ ഒരു വിജയ സ്ഥാനത്ത് എത്തിച്ചു എന്നുള്ള തരത്തിലുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.