You are currently viewing സാധാരണ ഒരു സീൻ പോലെ തന്നെയാണ് ഇന്റിമെറ്റ് സീനുകളും ഞാൻ അഭിനയിക്കാറുള്ളത്. വിവാദങ്ങളോട് ദുർഗ കൃഷ്ണ

സാധാരണ ഒരു സീൻ പോലെ തന്നെയാണ് ഇന്റിമെറ്റ് സീനുകളും ഞാൻ അഭിനയിക്കാറുള്ളത്. വിവാദങ്ങളോട് ദുർഗ കൃഷ്ണ

സാധാരണ ഒരു സീൻ പോലെ തന്നെയാണ് ഇന്റിമസി സീനുകളും ഞാൻ അഭിനയിക്കാറുള്ളത്. വിവാദങ്ങളോട് ദുർഗ കൃഷ്ണ

മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. 2017ൽ പ്രദീപ് എം നായരുടെ വിമാനത്തിൽ ജാനകിയായി താരം തന്റെ ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. 2019 പുറത്തിറങ്ങിയ കുട്ടിമാമ എന്ന ചിത്രത്തിലെ അഞ്ജലി ജൂനിയർ എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. 2021 പുറത്തിറങ്ങിയ കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ ഷെറിൻ എന്ന കഥാപാത്രത്തിലൂടെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

പ്രേതം 2 എന്ന സിനിമയിലെ അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്.

2017-ലെ മിസ് മലബാർ ബ്യൂട്ടി മത്സരത്തിലെ മിസ് ബ്യൂട്ടിഫുൾ ഫേസ് ജേതാവാണ് താരം.
പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, തുടങ്ങി നിരവധി സിനിമകളിൽ താരത്തിന്റെ പ്രകടങ്ങൾ മികച്ചതായിരുന്നു. കൂടാതെ താരത്തിന്റെ ഗംഭീരമായ രൂപവും അതിശയകരമായ അഭിനയ വൈദഗ്ധ്യവും കൊണ്ട് താരം ആരാധകരുടെ ഹൃദയം കീഴടക്കി. മലയാളത്തിലും കന്നടയിലും ഒരുമിച്ച് റിലീസ് ആകാൻ ഇരിക്കുന്ന ദ്വിഭാഷാ ചിത്രം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങി ക്കൊണ്ടിരിക്കുകയാണ്.

എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്യും എന്നാണ് പ്രേക്ഷകരുടെ എല്ലാം പ്രതീക്ഷയും വിലയിരുത്തലും. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രകടിപ്പിച്ച ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ താരം നേടിയത് കൊണ്ടാണിത്.. ധ്യാൻ ശ്രീനിവാസൻ ഒപ്പമാണ് താരം നായികയായി പ്രത്യക്ഷപ്പെട്ട ഉടൽ എന്ന സിനിമയിൽ തരംഗമായിരുന്നു.

ഇന്റിമേറ്റ് സീനുകൾ ആ സിനിമയിൽ ഉണ്ടായതു കൊണ്ട് തന്നെയാണ് ആ സിനിമ വളരെ പെട്ടെന്ന് തന്നെ ചർച്ചയാവാനുള്ള കാരണം. ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും ആ സിനിമയിലെ അഭിനയത്തിൽ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം അതിനെല്ലാം മറുപടി പറയുകയാണ്. സാധാരണ ഒരു സീനിൽ അഭിനയിക്കുന്നത് പോലെ തന്നെയാണ് ഞാൻ അത്തരം രംഗങ്ങളിലും അഭിനയിച്ചിട്ടുള്ളത് എന്നും പ്രത്യേകിച്ച് ഒരു ഒന്നും എനിക്ക് തോന്നിയിട്ടില്ല എന്നും താരം പറയുന്നു.

എന്തുകൊണ്ടാണ് മലയാളത്തിലെ അഭിനേത്രികൾ ചെയ്താൽ മാത്രം ഇതൊരു വലിയ ചർച്ചാവിഷയമാകുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നും ചിലർക്കുള്ള സെക്ഷ്യൽ ഫ്രസ്ട്രേഷൻ ആയിരിക്കാം ഇതിന്റെ കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത് എന്നും താരം തുറന്നു പറഞ്ഞു. മറ്റു ഭാഷകളിൽ ഇത്തരം സീനുകൾ മുഴുവനായി കണ്ടിരിക്കുന്നവർ എന്തുകൊണ്ട് മലയാളി നടിമാരെ മാത്രം ഫോക്കസ് ചെയ്തു വിമർശിക്കുന്നു എന്ന് മനസ്സിലാകുന്നില്ല എന്നാണ് താരം വീണ്ടും പറയുന്നത്.

Leave a Reply