You are currently viewing പാട്ട് സീന്‍ ചെയ്യുന്നതിനിടെ നായകന്‍ എന്നെ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി; പിന്നീട് സംഭവിച്ചത്, നടി പറയുന്നു

പാട്ട് സീന്‍ ചെയ്യുന്നതിനിടെ നായകന്‍ എന്നെ അയാളുടെ ദേഹത്തേക്ക് ചേര്‍ത്ത് പിടിച്ചമര്‍ത്തി; പിന്നീട് സംഭവിച്ചത്, നടി പറയുന്നു

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുകയും ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അമൈറ ദസ്ത്തൂർ. 2013 ലാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. താരം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിരിക്കുകയാണ്.

2013 ൽ പുറത്തിറങ്ങിയ ഇസ്ഹാഖ് എന്ന ഹിന്ദി സിനിമയിൽ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അനേകൻ എന്ന സിനിമയിൽ നാലു വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് താരം തമിഴിൽ തരംഗമായി. കുങ്ഫു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം മന്ദാറിൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും അരങ്ങേറ്റം കുറിച്ചു.

ഇതുവരെയുള്ള കരിയറിൽ എപ്പോഴെങ്കിലും കാസ്റ്റിംഗ് വിധേയ ആയിട്ടുണ്ടോ എന്ന് ചോദ്യത്തിനുള്ള മറുപടിയാണ് വൈറലാകുന്നത. തെന്നിന്ത്യൻ സിനിമാ ലോകത്തിൽ നിന്ന് എവിടെ നിന്നും എനിക്ക് കാസ്റ്റിംഗ് നേരിടേണ്ടി വന്നിട്ടില്ല എന്നും പലസ്ഥലങ്ങളിലും ഞാൻ അപമാനിക്കപ്പെട്ടിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. അത് ആരാണെന്ന് പറയാൻ എനിക്ക് ഇപ്പോഴും ധൈര്യമില്ല എന്നും ഞാൻ സുരക്ഷിതയാണ് എന്ന ബോധമുള്ളയിടത്തോളം കാലം ഞാൻ വിരൽ ചൂണ്ടില്ല എന്നുമാണ് താരം ആദ്യം തന്നെ പറയുന്നത്.

ഒരു സിനിമ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഉണ്ടായ അനുഭവങ്ങളാണ് താരം പറയുന്നത്. ഒരു പാട്ട് ഷൂട്ട് ചെയ്യുന്നതിനിടയിൽ നായകൻ തന്നെ ദേഹത്തേക്ക് തന്നെ പിടിച്ചമർത്തി എന്നും തന്റെ കൂടെ അഭിനയിച്ചത്തിൽ ഒരുപാട് സന്തോഷമുണ്ട് എന്ന് ചെവിയിൽ പറയുകയും ചെയ്തു എന്ന് താരം പറയുന്നു. ഞാൻ തള്ളി മാറ്റുകയാണ് ചെയ്തത് എന്നും പിന്നീട് അയാളോടുള്ള സംസാരം കുറയ്ക്കുകയും ചെയ്തു എന്ന് താരം പറയുന്നു. എന്നെക്കൊണ്ട് നിർമ്മാതാവ് നായകനോട് മാപ്പ് പറയിച്ചതാണ് ഏറ്റവും വലിയ അപമാനമായി തോന്നിയത് എന്ന് താരം പറയുന്നു.

ഷൂട്ട് ഇല്ലാത്ത ദിവസം പോലും എന്നെ വിളിച്ചു വരുത്തുകയും 18 മണിക്കൂറോളം ജോലി ചെയ്യിപ്പിക്കുകയും ചൂടില്ലാത്ത ദിവസം മണിക്കൂറുകളോളം കാത്തിരിപ്പിക്കുകയും പിന്നീട് ഷൂട്ട് ഇല്ല എന്ന് പറയുകയും ചെയ്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അതിനേക്കാൾ കൂടുതൽ സംസാരം നിർത്തിയതിനും പെരുമാറ്റം മോശമായതിനും നിർമ്മാതാവ് നിർബന്ധിച്ചു നായകനോട് മാപ്പ് പറയിച്ചതാണ് എനിക്ക് വിഷമം ആയത് എന്നും അപമാനമായത് എന്നും താരം വീണ്ടും പറയുകയുണ്ടായി. വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ ആരാധകരർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply