You are currently viewing കിടപ്പറ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഭർത്താവ് ഉണ്ടായിരുന്നു… അദ്ദേഹത്തിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് കാഴ്ചക്കാർക്ക്… തുറന്നടിച്ച് നടി ദുർഗാ കൃഷ്ണ…

കിടപ്പറ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഭർത്താവ് ഉണ്ടായിരുന്നു… അദ്ദേഹത്തിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് കാഴ്ചക്കാർക്ക്… തുറന്നടിച്ച് നടി ദുർഗാ കൃഷ്ണ…

മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ആണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ ആയി മാറുന്നത്. അത്രത്തോളം വൈഭവത്തിൽ ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്യുന്നുണ്ട് എന്നത് തന്നെയാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്.

ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് തരം അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് തുടക്കം മുതൽ ഇതുവരെയും നേടാനായി.

കുട്ടിമാമ, കൺഫെഷൻസ് ഓഫ് എ കുക്കൂ, പ്രേതം 2 എന്നീ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ താരം ചെയ്യുകയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്യും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്. മലയാളത്തിൽ ഇനി പുറത്തു വരാനിരിക്കുന്ന സിനിമയാണ് ഉടൽ. ധ്യാൻ ശ്രീനിവാസന്റെ ഒപ്പമാണ് താരം നായികയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങളുള്ള ടീസർ കഴിഞ്ഞദിവസം വൈറലായിരുന്നു.

അതിനു ശേഷം ഒരുപാട് മെസ്സേജുകൾ താരത്തിന് വന്നു എന്നും ആ സീനുകളിൽ താരം നേരിട്ട് അഭിനയിച്ചത് തന്നെയാണോ എന്നാണ് പലർക്കും അറിയേണ്ടത് എന്നും താരം വ്യക്തമാക്കി. ആ കഥാപാത്രത്തെ പൂർണ്ണമായി അവതരിപ്പിക്കണമെങ്കിൽ ആ സീന കൂടാതെ കഴിയില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അതിൽ അഭിനയിക്കാൻ തയ്യാറായത് എന്നും അത് തുടക്കത്തിൽ തന്നെ അറിയുമായിരുന്നു എന്നുമാണ് താരം വ്യക്തമാക്കുന്നത്.

ഭർത്താവ് പൂർണ്ണ പിന്തുണ നൽകുന്നുണ്ട് എന്നും ഷൂട്ടിംഗ് സമയത്ത് മോണിറ്ററിന് മുന്നിൽ അദ്ദേഹം ഉണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. അദ്ദേഹത്തിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് സീൻ കാണുന്നവർക്ക് എന്നാണ് ഇപ്പോൾ താരത്തിന് അറിയേണ്ടത്. ലിപ് ലോക്ക് രംഗങ്ങൾക്കും കിടപ്പറരംഗങ്ങൾ ക്കും അഭിനയിക്കുന്ന നായികക്ക് മാത്രം പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥ ശരിയല്ല എന്ന് രണ്ടുപേരും ഒരുപോലെ അല്ലെ അഭിനയിക്കുന്നത് എന്നും താരം ചോദിക്കുന്നുണ്ട്.

Durga Krishna
Durga Krishna

Leave a Reply