You are currently viewing ഞാൻ എന്റെ ശരീരത്തിൽ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്.. എനിക്കുള്ളതെല്ലാം എന്റേത് തന്നെയാണ് : ഹണിറോസ്

ഞാൻ എന്റെ ശരീരത്തിൽ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്.. എനിക്കുള്ളതെല്ലാം എന്റേത് തന്നെയാണ് : ഹണിറോസ്

ഞാൻ എന്റെ ശരീരത്തിൽ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. .. ഹണിറോസ്

മലയാളത്തിലും ഇതര ഭാഷയിലും ഒരുപാട് സിനിമകളിലൂടെ അറിയപ്പെടുന്ന ഒരു നടിയായി മാറിയതാരമാണ് ഹണി റോസ്. മികച്ച കഥാപാത്രങ്ങളിലൂടെയും അതിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെയും ആരാധകരെ ഒന്നടങ്കം കൈപ്പിടിയിൽ ഒതുക്കി തന്റെ സിനിമാക്കാരിയറിലെ മുഖ്യധാരാ സജീവത താരം നിലനിർത്തി കൊണ്ടിരിക്കുകയാണ്. ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കും മുമ്പിൽ എത്തുന്നത് എന്നത് തന്നെയാണ് താരത്തിന്റെ മികച്ച പ്രത്യേകതകളിൽ ഒന്ന്.

മലയാളത്തിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും ഇതര ഭാഷകളിൽ എല്ലാം കൈവക്കാനും കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയങ്ങൾ കൈവരിക്കാനും താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച അഭിപ്രായങ്ങളാണ് താരം നേടിക്കൊണ്ടിരിക്കുന്നത്. അത്രത്തോളം മനോഹരമായി ആ കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ശരി.

അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി വർത്തിക്കുന്നു. അതുകൂടാതെ ഉദ്ഘാടന സദസ്സുകളിൽ മറ്റും പങ്കെടുത്ത ആരാധകർക്കൊപ്പം നിന്ന് ആരാധകരെ സ്നേഹിക്കാനും ആരാധകരുടെ സ്നേഹം ആസ്വദിക്കാനും ആവോളം അവസരം ലഭിക്കുകയും ചെയ്ത ഒരു നടിയാണ് താരം. താരത്തിന് ഒരുപാട് ബോഡി ഷേമിങ്ങുകൾ ഇക്കാലഘട്ടത്തിനുള്ളിൽ തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും വളരെ പക്വമായും മാന്യമായും ആണ് അതിനെയെല്ലാം താരം നേരിടുന്നത്.

ഇപ്പോൾ മാതൃഭൂമി അക്ഷരോത്സവം ക യുടെ അഞ്ചാമത് എഡിഷനിൽ നിശാഗന്ധിയിൽ സിനിമാതീതം താരജീവിതം എന്ന പരിപാടിയിൽ ബോഡി ഷേമിങ്ങിനെ കുറിച്ചും സ്വന്തം ശരീരത്തെക്കുറിച്ചും എല്ലാം പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുന്നത്. താരം ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതു പോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ. സ്വീകാര്യമാവുകയാണ്

ബോഡി ഷെയ്​മിങ് മോശം ചിന്താഗതിയാണ് എന്നും മാറേണ്ടതാണ് എന്നുമാണ് താരം പറയുന്നത്. അത് പല വേർഷനായി ഞാൻ അനുഭവിച്ചതാണ് എന്നും എന്നാൽ ഇത് എന്റെ കാര്യം മാത്രമല്ല എന്നും സമൂഹത്തിൽ ഇതൊരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ് എന്നും ആരെക്കുറിച്ചും എന്തും ആർക്ക് വേണമെങ്കിലും എഴുതി വിടാം എന്ന ഒരു അവസ്ഥയാണ് ഇപ്പോൾ സമൂഹത്തിൽ ഉള്ളത് എന്നും താരം പറയുന്നു. തനിക്ക് ഇപ്പോഴത് കണ്ടില്ല, കേട്ടില്ല എന്നു വിചാരിച്ച് മാറിനിൽക്കാൻ കഴിയുന്നു എന്നും.. എന്റെ ശരീരത്തിൽ ഞാൻ പ്രൗഡാണ്. സൂപ്പർ പ്രൗഡാണ്. എനിക്കുള്ളതെല്ലാം എന്റെതാണ്. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു എന്നും താരം അഭിമുഖത്തിൽ പറയുകയുണ്ടായി.

Leave a Reply