You are currently viewing ശ്വാസമെടുക്കത്തിന് പോലും പഴി! ജീവിക്കാന്‍ അനുവദിക്കണം; വിമര്‍ശനങ്ങളോട് ദിയ കൃഷ്ണ

ശ്വാസമെടുക്കത്തിന് പോലും പഴി! ജീവിക്കാന്‍ അനുവദിക്കണം; വിമര്‍ശനങ്ങളോട് ദിയ കൃഷ്ണ

ദിയ കൃഷ്ണ അറിയപ്പെടുന്ന ഒരു നർത്തകിയും യൂട്യൂബറും സോഷ്യൽ മീഡിയ സ്റ്റാറുമാണ്. ചലച്ചിത്ര നടൻ കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മകളാണ് താരം. മലയാളം നടി അഹാന കൃഷ്ണയും നടി ഇഷാനി കൃഷ്ണയും താരത്തിന്റെ സഹോദരിമാരാണ്. താരത്തിന്റെ ഇളയ സഹോദരി ഹൻസിക കൃഷ്ണയും സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുകയാണ്.

ഒരുപാട് കഥാപാത്രങ്ങളിലൂടെയും മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെയും ഒരുപാട് വർഷക്കാലമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന അഭിനേതാവാണ് കൃഷ്ണ കുമാർ. ഭാര്യ സിന്ധു കൃഷ്ണ കുമാറിനെയും യൂട്യൂബ് ചാനലിലൂടെ ആണ് കുടുംബത്തിലെ വിശേഷങ്ങൾ പ്രേക്ഷകർ അറിയാറുള്ളത്. സിനിമയിലും സീരിയലിലും ഒന്നിലും മുഖം കാണിക്കാതെ പോലും ലക്ഷക്കണക്കിന് ആരാധകർ പിന്തുണയുള്ള കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് താരം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഇൻസ്റ്റാഗ്രാം സ്റ്റാറും ആണ് താരം. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്ക് എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതു കൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി കൃഷ്ണ കുമാറിനും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. കൃഷ്ണ കുമാര്‍ നടത്തിയ ജാതീയ പരാമശര്‍ത്തിനെതിരെ കടുത്ത വിമർശനങ്ങളുമായാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

വിവാദങ്ങള്‍ക്കിടെ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. ‘സ്വന്തമായൊരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രമുണ്ടാകുന്നത് നല്ലതാണ്. സ്വന്തം മതത്തെ ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷെ, നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത് എന്നും മരണത്തോട് പോലും ബന്ധപ്പെട്ട വാക്കുകള്‍. അത് നിങ്ങളുടെ വ്യക്തിത്വത്തേയും നിങ്ങളുടെ പാര്‍ട്ടിയേയും മതത്തേയും ഉപയോഗിച്ച് നിങ്ങളെന്തിനെയാണോ പ്രതിനിധാനം ചെയ്യുന്നത് അതുമാണ് കാണിച്ചു തരുന്നത് എന്നുമാണ് ദിയ പറയുന്നത്.

നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെന്നോ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇഷ്ടമല്ലെന്ന് കരുതി, ശ്വാസമെടുക്കുന്നതിന് പോലും അവരെ പഴിക്കാന്‍ പാടില്ല എന്നും നിങ്ങള്‍ ഈ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് എന്തെന്ന് ഒരു നിമിഷം ചിന്തിക്കുക എന്നും ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഇത്തരം ടോക്‌സിക് സ്വഭാവങ്ങളൊന്നുമില്ലാത്ത നല്ലൊരു ജീവിതം നിങ്ങള്‍ക്ക് ആശംസിക്കുന്നു എന്നും ദിയ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ച താരത്തിന്റെ പ്രതികരണം വളരെ പെട്ടന്ന് തന്നെ ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്.

Leave a Reply