You are currently viewing തന്റെ മാറിടത്തിൽ അയാൾ അനുവാദം ഇല്ലാതെ പെട്ടെന്നായിരുന്നു കയറി പിടിച്ചത്… ഞെട്ടിക്കുന്ന അനുഭവം വെളിപ്പടുത്തി നടി സോനം കപൂർ

തന്റെ മാറിടത്തിൽ അയാൾ അനുവാദം ഇല്ലാതെ പെട്ടെന്നായിരുന്നു കയറി പിടിച്ചത്… ഞെട്ടിക്കുന്ന അനുഭവം വെളിപ്പടുത്തി നടി സോനം കപൂർ

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സോനം കപൂർ. നടൻ അനിൽ കപൂറിന്റെ മകളായ താരം ചലച്ചിത്ര നിർമ്മാതാവ് സഞ്ജയ് ലീല ബൻസാലിയുടെ 2005 ലെ ബ്ലാക്ക് എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കരിയറിൽ ഒരുപാട് മികവുകൾ നേടാൻ താരത്തിനായി. ബൻസാലിയുടെ റൊമാന്റിക് നാടകമായ സാവരിയയിൽ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.

കൂടാതെ 2013-ലെ ബോക്‌സ് ഓഫീസ് ഹിറ്റായ രാഞ്ജന താരത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി. ഐ ഹേറ്റ് ലവ് സ്റ്റോറീസ് എന്ന റൊമാന്റിക് കോമഡി വലിയ വിജയമായി. ഭാഗ് മിൽഖാ ഭാഗ് , സഞ്ജു എന്നീ ജീവ ചരിത്രങ്ങളിലെ സഹ കഥാപാത്രങ്ങളിലൂടെയും പ്രേം രത്തൻ ധന് പായോ പ്രണയത്തിലെ പ്രധാന വേഷത്തിലൂടെയും താരം തന്റെ കരിയർ ഭദ്രമാക്കി. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങളിൽ അവസാന രണ്ട് റാങ്കുകൾ താരത്തിന് നേടാനായി.

ഇപ്പോൾ താരത്തിന്റെ ഒരു വെളിപ്പെടുതലാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് താരം. തനിക്ക് പതിമൂന്ന് വയസ്സ് ഉള്ളപ്പോള്‍ സംഭവിച്ച കാര്യമാണ് താരം പറയുന്നത്. ഒരാള്‍ തന്റെ പിന്നില്‍ വന്ന് പുറകില്‍ കൂടി മാറില്‍ പിടിച്ചു എന്നും തിയേറ്ററില്‍ സിനിമ കാണാന്‍ പോയപ്പോള്‍ ആണ് ഈ സംഭവം നടന്നത് എന്നുമാണ് താരം പറയുന്നത്.

ആ സമയത്ത് തനിക്ക് എന്ത് ചെയ്യണം എന്നുള്ള ഒരു അറിവും ഉണ്ടായിരുന്നില്ല എന്നും പേടിച്ചു കരഞ്ഞു പോയി എന്നും താരം പറയുന്നു. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കാരണം സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. ഒട്ടനവധി ആരാധകർ സമൂഹ മാധ്യമങ്ങളിലുടനീളം താരത്തിനുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയും കയ്യടിയും താരത്തിന് ഓരോ കഥാപാത്രങ്ങൾക്കും പ്രേക്ഷകർ നൽകിയിട്ടുണ്ട്.

താരത്തിന്റെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് – പ്രത്യേക പരാമർശവും മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്‌സ് അവാർഡും നേടാനായി. അഭിനയ ജീവിതത്തിൽ ദേശീയ പുരസ്കാരം & ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ ഒരുപാട് അവാർഡുകൾ താരം നേടിയിട്ടുണ്ട്. ഒരുപാട് വർഷ കാലത്തിനിപ്പുറവും സജീവമായി സിനിമാ മേഖലയിൽ താരം നില നിൽക്കുകയാണ്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ആരാധകർക്ക് അത്ഭുതം ആയത്.

Leave a Reply