You are currently viewing ആരാധകയിൽ നിന്നും സമ്മാനം ലഭിച്ച സന്തോഷം പങ്കുവെച്ച് അഞ്ജലി നായർ… ഗിഫ്റ്റ് അൺബോക്സിങ് വീഡിയോ വൈറൽ

ആരാധകയിൽ നിന്നും സമ്മാനം ലഭിച്ച സന്തോഷം പങ്കുവെച്ച് അഞ്ജലി നായർ… ഗിഫ്റ്റ് അൺബോക്സിങ് വീഡിയോ വൈറൽ

ആരാധകയിൽ നിന്നും സമ്മാനം ലഭിച്ച സന്തോഷം പങ്കുവെച്ച് അഞ്ജലി നായർ… ഗിഫ്റ്റ് അൺബോക്സിങ് വീഡിയോ വൈറൽ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് അഞ്ജലി നായർ. പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിലാണ് താരം പ്രവർത്തിക്കുന്നത്. 2015 -ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സജീവസാന്നിധ്യമാണ് താരം.

മോഡലായി കരിയർ തുടങ്ങിയ താരം ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുകയും നൂറിലധികം പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിൻ ഉൾപ്പെടെ നിരവധി സംഗീത ആൽബങ്ങളിലും അഭിനയിച്ചു. “ബന്ധങ്ങൾ ബന്ധങ്ങൾ” എന്ന പേരിൽ ഒരു ടെലിവിഷൻ സീരിയലിലും താരം വേഷമിട്ടിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടു.

ഏതു മേഖലകളിലാണെങ്കിലും അവയെല്ലാം തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ വേഷങ്ങളിലും അവതരിക്കാൻ കഴിയും എന്നും താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാൻ സാധിച്ചു. നിറഞ്ഞ കൈയ്യടിയാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും ലഭിക്കുന്നത്. ദൃശ്യം എന്ന സിനിമയിലൂടെ താരത്തിന്റെ ആരാധകരുടെ എണ്ണത്തിൽ ഒരുപാട് വർദ്ധനവ് ഉണ്ടാക്കിയെടുക്കാൻ താരത്തിന് നിഷ്പ്രയാസം സാധിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരെ അറിയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. ഇപ്പോൾ താരത്തിന് ന്യൂ ഇയറിൽ ആരാധകയിൽ നിന്ന് സമ്മാനം ലഭിച്ചത് വളരെ സന്തോഷപൂർവ്വം താരം ആരാധകരെ അറിയിച്ചിരിക്കുകയാണ്. സമ്മാനം ലഭിച്ചത് ആരാധകർക്ക് മുമ്പിൽ താരം തുറന്നു കാണിക്കുകയും ആരാധകരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Divya’s crafteria എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് താരത്തിന് സമ്മാനം ലഭിച്ചിരിക്കുന്നത്. ദിവ്യ ഒരു പയ്യന്നൂർ കാരിയാണ് എന്നും ഒരുപാട് സാധനങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രമോട്ട് ചെയ്യുന്നുണ്ട് എന്ന് വളരെ മൂല്യവത്തായ സാധനങ്ങൾ ആണ് അവർ വിൽക്കുന്നത് എന്നും താരം വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ആഭരണങ്ങളുടെ വലിയ കളക്ഷൻ അവരുടെ പക്കൽ ഉണ്ട് എന്ന് താരം പറയുന്നതിനോടൊപ്പം തന്നെ അയച്ചതിൽ നിന്ന് ചിലത് കാണിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഗിഫ്റ്റ് അൺ ബോക്സിങ് വീഡിയോ വൈറൽ ആയിരിക്കുകയാണ്.

Leave a Reply