You are currently viewing എന്റെ മാറിടത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, വസ്ത്രം ധരിക്കുന്നത് കാമഭ്രാന്തന്മാരിൽ നിന്ന് സംരക്ഷിക്കാനല്ല ; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യാങ്ക ത്രിപാതി

എന്റെ മാറിടത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, വസ്ത്രം ധരിക്കുന്നത് കാമഭ്രാന്തന്മാരിൽ നിന്ന് സംരക്ഷിക്കാനല്ല ; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യാങ്ക ത്രിപാതി

എന്റെ മാറിടത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു, വസ്ത്രം ധരിക്കുന്നത് കാമഭ്രാന്തന്മാരിൽ നിന്ന് സംരക്ഷിക്കാനല്ല ; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യാങ്ക ത്രിപാതി

അറിയപ്പെടുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയാണ് ദിവ്യങ്ക ത്രിപാഠി ദാഹിയ. സീ ടിവിയിലെ ബനൂ മെയ്ൻ തേരി ദുൽഹന്നിലെ വിദ്യാ പ്രതാപ് സിങ്ങിനെയും സ്റ്റാർ പ്ലസിന്റെ യേ ഹേ മൊഹബത്തേനിൽ ഡോ. ഇഷിത അയ്യർ ഭല്ലയെയും അവതരിപ്പിച്ചതിലൂടെ താരം പ്രശസ്തയാണ്. 2017-ൽ, ഡാൻസ് റിയാലിറ്റി ഷോയായ നാച്ച് ബാലിയേ 8- ൽ പങ്കെടുത്ത് താരം വിജയിയായി. 2021-ൽ, താരം ഫിയർ ഫാക്ടർ: ഖട്രോൺ കെ ഖിലാഡി 11- ൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കുകയും അവിടെ താരം റണ്ണറപ്പായി ഉയരുകയും ചെയ്തു.

ഭോപ്പാലിലെ ആകാശ വാണിയിൽ അവതാരകനായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. 2003-ൽ പാന്റീൻ സീ ടീൻ ക്വീനിൽ പങ്കെടുത്ത താരം മിസ് ബ്യൂട്ടിഫുൾ സ്കിൻ പട്ടം നേടി. 2004-ൽ താരം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ താരങ്ങളായ കി ഖോജിൽ പങ്കെടുക്കുകയും ഭോപ്പാൽ സോണിൽ നിന്നുള്ള മികച്ച 8-ൽ ഇടം നേടുകയും ചെയ്തു. താരം വീണ്ടും ഇൻഡോർ സോണിൽ നിന്ന് മത്സരിക്കുകയും അവിടെ റണ്ണർ അപ്പ് ആയി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

2005-ൽ അവർ മിസ് ഭോപ്പാൽ കിരീടം നേടി. ദൂരദർശനു വേണ്ടി ഒരു ടെലിഫിലിമിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ആകാശ് വാണി എന്ന പരിപാടി അവതരിപ്പിച്ചു. 2005-ൽ, സ്റ്റാർ വണ്ണിന്റെ യേ ദിൽ ചാഹേ മോർ എന്ന ചിത്രത്തിൽ പായലായി അഭിനയിച്ചു. തുടർന്ന് 2006 -ൽ വിരാസത്ത് മെലാനിയായും താരം അഭിനയിച്ചു. നാടക വിഭാഗത്തിലെ മികച്ച നടിക്കുള്ള ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ താരം നേടി.

ഇപ്പോൾ താരത്തിന്റെ ഒരു പോസ്റ്റ്‌ ആണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഭർത്താവുമായി ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഫോട്ടോ കണ്ട് താരത്തിന്റ മാറിടത്തെ കുറിച്ച് മോശം കമന്റ്‌ പറഞ്ഞവർക്ക് ശക്തമായ മറുപടി നൽകി ഇപ്പോൾ താരം രംഗത്ത് വന്നിരിക്കുകയാണ്. താരം എപ്പോഴും മാറിടങ്ങൾ ഇറുകി പിടിച്ചുള്ള വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്.. ഇത് മോശമാണെന്നായിരുന്നു എന്നാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിച്ച കമന്റ്‌.

തന്റെ മാറിടത്തിൽ താൻ അഭിമാനം കൊള്ളുന്നു എന്നും ഒരു സ്ത്രീയും അവരുടെ മാറിടത്തെ ചൊല്ലി ലജ്ജിക്കേണ്ടവളല്ല എന്നുമാണ് താരം പറയുന്നത്. ദൈവം നമ്മളെ ഇങ്ങനെ രൂപപെടുത്തിയിരിക്കുന്നതിന് കാരണങ്ങളുണ്ട് എന്നും ചൂടിൽ നിന്നും തണുപ്പിൽ നിന്നും സ്വയം സംരക്ഷിക്കാനാണ് മനുഷ്യൻ അവനെ വസ്ത്രങ്ങൾകൊണ്ട് മൂടാൻ തുടങ്ങിയത്. അല്ലാതെ കാമ ഭ്രാന്തൻമാരുടെ കണ്ണിൽ നിന്നും മറയിക്കാനല്ല എന്നും താരം പറയുന്നുണ്ട്.

ഇന്ത്യൻ ദേവത ദേവൻമാരുടെ സുന്ദരമായ പ്രകൃതി രൂപങ്ങൾ ഉള്ള അജന്ത ഗുഹ ശ്രദ്ധിക്കു എന്നും ഓരോ സ്ത്രീയും ദേവതയാണ്. ദേവതമാരെ ഒരിക്കലും അവരുടെ തുണിത്തരങ്ങളുടെ ധൗർബല്യമോ ആധിക്യമോ വച്ചല്ല നിർവചിക്കേണ്ടത്. മറിച്ചു അവരുടെ കർമ്മവും ശക്തിയും വച്ചാണ് എന്നും താരം പറഞ്ഞു. അതിനാൽ ബഹുമാനിക്കു എന്നാണ് താരം നൽകിയ മറുപടി. താരത്തിന്റെ വാക്കുകൾ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുകയാണ്.

Leave a Reply