You are currently viewing ക്യൂട്ട് & ഫിറ്റ്‌.. ഫിറ്റ്‌നസ് ഫോട്ടോകൾ പങ്കുവെച്ച് താരം… പൊളി ഫോട്ടോകൾ കാണാം

ക്യൂട്ട് & ഫിറ്റ്‌.. ഫിറ്റ്‌നസ് ഫോട്ടോകൾ പങ്കുവെച്ച് താരം… പൊളി ഫോട്ടോകൾ കാണാം

ഫിറ്റ്‌നസ് ഫോട്ടോകൾ പങ്കുവെച്ച് താരം… പൊളി ഫോട്ടോകൾ കാണാം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും മോഡലും യൂട്യൂബറും ആണ് ഇഷാനി കൃഷ്ണ. പ്രശസ്ത മലയാള സിനിമ-സീരിയൽ നടൻ കൃഷ്ണ കുമാറിന്റെ മകളാണ് താരം. താരവും സഹോദരിമാരും ജന ശ്രദ്ധയിൽ വളർന്നതു കൊണ്ട് പൊതു മണ്ഡലത്തിലും പ്രേക്ഷകർക്കിടയിലും താരം പെട്ടന്ന് തന്റെ ഇടം പിടിക്കുകയായിരുന്നു. അഭിനയ മേഖലയിൽ പിതാവിന്റെ പാത പിന്തുടരുകയാണ് ഇഷാനി കൃഷ്ണയും. മൂത്ത സഹോദരി അഹാനയെ പോലെ വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവെക്കുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ താരത്തിന്റെ അഭിനയ മികവ് പ്രേക്ഷകർക്ക് മുമ്പിൽ പ്രകടിപ്പിക്കാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. 2021ൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച വൺ എന്ന മലയാളം ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് വന്നത്. ആദ്യ സിനിമ തന്നെ മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രത്തിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞത് താരത്തിന്റെ നേട്ടം തന്നെയാണ്.

ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള നായികാ പ്രാധാന്യമുള്ളതുമായ സിനിമയിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കും എന്നത് തീർച്ചയാണ് കാരണം അത്രത്തോളം മികച്ച രൂപത്തിലാണ് താരം അഭിനയ മേഖലയെ സമീപിക്കുന്നത്. താരം ഇപ്പോൾ മാർ ഇവാനിയോസ് കോളേജിൽ നിന്ന് അവസാന വർഷ ബിരുദം പഠിക്കുകയാണ്. കൂടാതെ നൃത്തം, വായന, സിനിമ കാണൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്ര എന്നിവയാണ് താരത്തിന്റെ പ്രിയപ്പെട്ട ഹോബികൾ.

മോഡലിംഗ് രംഗത്ത് താരം സർവ്വ സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട്. വ്യത്യസ്തമായ ഫോട്ടോ ഷോട്ടുകളിലൂടെ താരം ഒരുപാട് ആരാധകരെയും നേടിയെടുത്തു. പ്രേക്ഷകർക്കിടയിൽ താരത്തിന് പുതിയ ഫോട്ടോകൾ എപ്പോഴും തരംഗമാകുന്നത് വ്യത്യസ്തമായ ആശയങ്ങൾ താരം ഫോട്ടോഷൂട്ടുകൾക്ക് ഉപയോഗിക്കുന്നത് കൊണ്ടാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ഫിറ്റ്‌നസ് ഫോട്ടോകൾ ആണ്. യോഗ ഡ്രസ്സിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ സ്വീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply