You are currently viewing ഇതാണോ കേരളത്തിന്റെ പൈതൃകം ! –  എന്റെ വസ്ത്ര ധാരണത്തെ പരിഹസിച്ച കുട്ടിയുടെ വസ്ത്ര ധാരണം ആണോ ഇത് ? ദിൽഷയ്ക്ക് കണക്കിന് കൊടുത്ത് നിമിഷ.

ഇതാണോ കേരളത്തിന്റെ പൈതൃകം ! – എന്റെ വസ്ത്ര ധാരണത്തെ പരിഹസിച്ച കുട്ടിയുടെ വസ്ത്ര ധാരണം ആണോ ഇത് ? ദിൽഷയ്ക്ക് കണക്കിന് കൊടുത്ത് നിമിഷ.

മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഈ സീസണിലെ വിന്നർ ആണ് ദിൽഷ പ്രസന്നൻ. ആദ്യമായ് ആണ് ഒരു വനിതാ വിന്നർ ഉണ്ടാകുന്നത് എന്നത് മലയാളം ബിഗ് ബോസിലെ ചരിത്രം മാറ്റി കുറിച്ച് സംഭവമായിരുന്നു. ഒരു ഒരുപാട് ആരാധകർ പിന്തുണയുള്ള ഒരു മത്സരാർത്ഥി ആയിരുന്നു താരം. തുടക്കം മുതൽ 100 ദിവസം പിന്നിടുന്നു ഇതുവരെയും തികഞ്ഞ മത്സരബുദ്ധിയോടെ താരം ബിഗ് ബോസിൽ ഉടനീളം പങ്കെടുത്തു. അതിന്റെ പ്രതിഫലനം അവസാന റൗണ്ടിൽ കാണാൻ കഴിയുകയും ചെയ്തു.

ബിഗ്ബോസിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു താരം നിമിഷയുടെ വസ്ത്ര ധാരണതിനെതിരെ പറഞ്ഞ വാക്കുകളും അതുമായി ബന്ധപ്പെട്ട് ഉണ്ടായ ചർച്ചകളും. ഗ്ലാമറസ് ലുക്കിലുള്ള വസ്ത്രധാരണ രീതി കൊണ്ട് ആരാധകരോട് ചേർന്നു നിന്ന താരമായ നിമിഷയുടെ വസ്ത്രധാരണം മോശമാണ് എന്ന രൂപത്തിൽ സംസാരിക്കുകയും ബിഗ്ബോസിൽ ഉടനീളം മലയാളികളുടെ പൈതൃകതോട് യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്തു കയ്യടി നേടാൻ ദിൽഷക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ അതിനെ ടാഗ് ചെയ്തു കൊണ്ടുള്ള ഒരു സംസാരമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ബിഗ് ബോസിന് ശേഷം ദിൽഷ അത്തരത്തിലുള്ള കേരളീയ പൈതൃകത്തെ യോജിക്കാത്ത രൂപത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നുണ്ട് എന്ന് കാണിച്ചു കൊണ്ടുള്ള കമന്റുകൾ ആണ് താരത്തിന് പുതിയ ഡാൻസ് വീഡിയോ താഴെ ബിഗ്ബോസ് താരങ്ങളും പ്രേക്ഷകരും എല്ലാം ചെയ്യുന്നത്. കൂട്ടത്തിൽ നിമിഷയുടെ കമന്റ് ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുത്തത്.

ബിഗ് ബോസ് വീട്ടിൽ വച്ച് വസ്ത്രധാരണത്തിൽ എന്നെ ഉപദേശിച്ച ദിലു തന്നെയാണോ ഇത് എന്നാണ് നിമിഷ വീഡിയോക്ക് താഴെ ചോദിച്ചിരിക്കുന്നത്. അതിനെ വളരെ തന്ത്ര പൂർവ്വമായ ഒരു ബാക്കിഭാഗം കൂടെ ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഇപ്പോൾ ഈ പോസ്റ്റ് കാണുകയാണെങ്കിൽ ദിൽഷ പറയും, ഞാൻ അങ്ങനെ പറഞ്ഞിരുന്നു, ഞാനത് മറന്നുപോയി എന്ന് എന്നും നിമിഷ കുറിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് ഒരുപാട് പേരുടെ പിന്തുണയും ഐക്യദാർഢ്യവും നിമിഷക്ക് ലഭിച്ചത്.

ബിഗ്ബോസിൽ വച്ച് ദിൽഷ സംസാരിച്ചിരുന്ന പല കാര്യങ്ങളെയും ടാഗ് ചെയ്തു കൊണ്ടാണ് പല പ്രേക്ഷകരും കമന്റ് ചെയ്യുന്നത്. അച്ഛനും അമ്മയും പറയുന്നതിനനുസരിച്ച് അത് കേട്ട് ജീവിക്കുന്ന ആളാണ് താനെന്ന് താരം ബിഗ് ബോസ് ഹൗസിൽ വെച്ച് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് എന്നും അച്ഛനും അമ്മയും പറഞ്ഞു പറഞ്ഞതു കേട്ട് ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ വസ്ത്രധാരണരീതി ആണോ ഇത് എന്നെല്ലാമാണ് ഓരോരുത്തരായി കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഗ്ലാമറസ് വസ്ത്ര വിധാനത്തിൽ ഉള്ള ഡാൻസ് വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply