മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഒരുപാട് അഭിനേതാക്കൾ ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ആക്കൂട്ടത്തിൽ പ്രശസ്തയാണ് അധിതി റാവു ഹൈദരി. ഹിന്ദി തെലുങ്ക് തമിഴ് മലയാളം മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ഒരു ഡാൻസർ കൂടിയാണ്.

ഭരതനാട്യം ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ഏത് ഭാഷയാണെങ്കിലും ഏത് തരത്തിലുള്ള വേഷം ആണെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങളെ സിനിമാ പ്രേമികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ശിങ്കാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിച്ചു. അഭിഷേക് ബച്ചൻ സോനം കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഡൽഹി സിക്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

രാമ മാധവ് എന്ന സിനിമയിലൂടെ മറാത്തിയിലും സംമോഹനം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്. താരം മലയാളം പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത് സൂഫിയും സുജാതയും എന്ന സിനിമയിലാണ്. എന്നാൽ പ്രജാപതി എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
തുടക്കം മുതൽ ഇതുവരെയും മികവുകൾ കരിയറിൽ അടയാളപ്പെടുത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമാ യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല എന്നും പലരെയും പോലെ വെല്ലുവിളികളും പ്രതിസന്ധികളും അതിഥിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും നിരസിച്ചപ്പോള്‍ എട്ടുമാസം വീട്ടിലിരിക്കേണ്ടിവന്നെന്നും താരം പറയുകയുണ്ടായി.

എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും എന്നും എന്നാല്‍ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും അക്കാര്യത്തിൽ ഞാന്‍ എന്റെ തീരുമാനമെടുത്തു എന്നും അതിൽ ഞാൻ ഉറച്ചു നിന്നു എന്നും ആ തീരുമാനം എനിക്ക് കരുത്ത് പകരുകയും എനിക്കു വേണ്ടത് എന്താണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു എന്നുമാണ് താരം പറഞ്ഞത്. എന്തൊക്കെയായാലും 2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു എന്നും എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണ് എന്നും താരം കൂട്ടിച്ചേർത്തു.