You are currently viewing ബികിനി ധരിച്ചത് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ്. അല്ലാതെ സെൻസേഷണൽ ആകാൻ അല്ല : ദീപ്തി സതി…

ബികിനി ധരിച്ചത് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ്. അല്ലാതെ സെൻസേഷണൽ ആകാൻ അല്ല : ദീപ്തി സതി…

ബികിനി ധരിച്ചത് ഡയറക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ്. അല്ലാതെ സെൻസേഷണൽ ആകാൻ അല്ല : ദീപ്തി സതി…

തന്റെ ആദ്യ സിനിമയിലെ അഭിനയത്തിലൂടെ തന്നെ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ദീപ്തി സതി. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളാണ്. തന്റെ അഭിനയ മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

മലയാള സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട മറാത്തി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഒരുപാട് സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനും വിജയിയാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് ഇപ്പോൾ കൂടുതലായി കാണപ്പെടുന്നത്. ബി ക്കിനിയിൽ വരെ താരം പ്രത്യക്ഷപ്പെട്ടു എന്ന് വേണം പറയാൻ.

ഇപ്പോൾ പുതിയ സിനിമയുമായി ബന്ധപ്പെട്ട താരത്തിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. താരം ഏറ്റവും അവസാനമായി അഭിനയിച്ച ലക്കി എന്ന മറാത്തി സിനിമയുടെ വിശേഷവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഈ സിനിമയിൽ താരം ബി ക്കിനിയിൽ ഗ്ലാമർ ആയി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ താരത്തിനെതിരെ വന്നിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ഈ സിനിമയുമായി ബന്ധപ്പെട്ട് താരം പറഞ്ഞ കാര്യമാണ് ശ്രദ്ധേയം ആയത്. അഭിമുഖത്തിൽ അവതാരകൻ താരത്തോട് ” നിങ്ങൾ മറാത്തി സിനിമയിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടത് സെൻസേഷൻ ആകാൻ വേണ്ടിയല്ലേ” എന്ന ചോദ്യമാണ് ചോദിച്ചത്. ഈ ചോദ്യത്തിന് താരം വളരെ കൃത്യവും വ്യക്തമായി മറുപടി നൽകുകയുണ്ടായി.

” ഒരിക്കലും സെൻസേഷണൽ ആകാൻ വേണ്ടിയല്ല ഞാൻ ആ തരത്തിലുള്ള വസ്ത്രം ധരിച്ചത്. സംവിധായകൻ കഥാപാത്രത്തിന് ആവശ്യമായ വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുമ്പോൾ അതിനനുസരിച്ച് വസ്ത്രം ധരിക്കുക എന്നത് മാത്രമാണ് ഞാൻ ചെയ്യാറുള്ളത്. ആ കഥാപാത്രത്തിന് ആ വസ്ത്രം അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് ആ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്” എന്ന് താരം വളരെ കൃത്യമായി മറുപടി നൽകുകയുണ്ടായി. നീന എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരമാണ് ദീപ്തി സതി. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

Leave a Reply