You are currently viewing കട്ടിലിൽ ഒരുമിച്ച് ഞങ്ങളുടെ ശരീരം ഇളകി മറിഞ്ഞപ്പോഴും സ്വാസിയ്‌ക്കോ എനിക്കോ വികാരങ്ങൾ ഉണ്ടായിരുന്നില്ല – അലൻസിയറുടെ തുറന്നു പറച്ചിൽ

കട്ടിലിൽ ഒരുമിച്ച് ഞങ്ങളുടെ ശരീരം ഇളകി മറിഞ്ഞപ്പോഴും സ്വാസിയ്‌ക്കോ എനിക്കോ വികാരങ്ങൾ ഉണ്ടായിരുന്നില്ല – അലൻസിയറുടെ തുറന്നു പറച്ചിൽ

മലയാളത്തിൽ അടുത്ത് ഇറങ്ങിയ ഒരു ഈറോട്ടിക്ക് ത്രില്ലർ ആണ് ചതുരം.
സമീപ കാലത്ത് ഒടിടി റിലീസിന് വേണ്ടി മലയാള സിനിമാസ്വാദകർ വലിയ തോതിൽ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ നവംബറിൽ ആയിരുന്നു തിയറ്ററിൽ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയറ്ററുകളിൽ കയ്യടി നേടിയിരുന്നു.

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മികച്ച പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചത്.

സിനിമയിൽ ഒരുപാട് ഗ്ലാമർ റോളുകളും ഇന്റിമേറ്റ് സീനുകളും എല്ലാം ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ വലിയതോതിൽ അതിന്റെ പ്രഖ്യാപനം മുതൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളും നിറഞ്ഞു നിൽക്കാൻ സാധിച്ചിട്ടുണ്ട്. റിലീസ് ആയതിനു ശേഷം ഉള്ള പ്രതികരണങ്ങളും സിനിമയുടെ അണിയറ പ്രവർത്തകർക്ക് വലിയ സന്തോഷം പകരുന്ന രൂപത്തിലുള്ള റിവ്യൂകളും മറ്റും ലഭിക്കുകയും ചെയ്തു.

ഇപ്പോൾ അലൻസിയർ അതിലുള്ള ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ശരീരങ്ങൾ ഒരുമിച്ച് കട്ടിലിൽ കിടന്ന് ഇളകി മറിയുമ്പോഴും എനിക്കൊ സ്വാസികയ്ക്കോ ആ കഥാപാത്രത്തിന്റെ വികാരങ്ങൾ ഉണ്ടായിരുന്നില്ല. കാണുന്നവർക്ക് മാത്രമാണ് ഈ ഒരു വികാരവും പ്രശ്നവും തോന്നുന്നത് എന്നും ഞങ്ങൾ തമ്മിൽ യാതൊരു വിധത്തിലുള്ള വികാരങ്ങളും പങ്കുവച്ചിട്ടില്ല എന്നുമാണ് അലൻസിയർ പറയുന്നത്.

അതാണ് സിനിമയുടെ മാന്ത്രികത എന്ന് പറയുന്നത് എന്നും ആർട്ടിന്റെ മാന്ത്രികത ഞങ്ങൾ വേറെ ഒരു കഥാപാത്രമായി മാറുക എന്നതാണ്. ഇത് ഞങ്ങളുടെ പ്രൊഫഷന്‍ ആണല്ലോ. അവിടെ സ്വാസികയും അലൻസിയറും ഇല്ല. ഞങ്ങൾ വേറൊരു രൂപത്തിലേക്ക് മാറുകയാണ്. ആ രൂപത്തിന്റെ ഭാവങ്ങളും ചേഷ്ടകളും മാത്രമാണ് അവിടെ അഭിനയിക്കുന്നത് എന്നും അലൻസിയർ കൂട്ടിച്ചേർത്തു. സ്വാസികയ്ക്ക് ഈ സിനിമ വലിയ ഒരു അനുഗ്രഹമാവും കരിയറിൽ വലിയ ഉയർച്ചകൾ അവർക്ക് നേടിയെടുക്കാൻ സാധിക്കും എന്നും അലൻസിയർ പറയുന്നുണ്ട്.

Leave a Reply