You are currently viewing ഭാവനയുടെ ഡ്രെസ്സിനെ ചൊല്ലിയുള്ള പുകിൽ… അവരോട് പ്രതികരിച്ച് ഭാവന…

ഭാവനയുടെ ഡ്രെസ്സിനെ ചൊല്ലിയുള്ള പുകിൽ… അവരോട് പ്രതികരിച്ച് ഭാവന…

മലയാള സിനിമാ മേഖലയിൽ അഭിനയ വൈഭവം കൊണ്ട് ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കുകയും മുൻനിര നായിക നടിയായി തിളങ്ങാൻ നിൽക്കുകയും ചെയ്തിരുന്ന അഭിനേത്രിയാണ് ഭാവന. ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി താരത്തെ മലയാളി പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. മലയാളത്തിലും ഇതര ഭാഷകളിലും ഒരുപോലെ അഭിനയിക്കാനും നിറഞ്ഞ കയ്യടി സ്വന്തമാക്കാനും താരത്തിന് ഭാഗ്യം ഉണ്ടാവുകയും ചെയ്തു.

ഇപ്പോൾ ഒരുപാട് വർഷക്കാലത്തെ ഇടവേളക്ക് ശേഷം മലയാള സിനിമ മേഖലയിലേക്ക് താരം തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ്. ദ സര്‍വൈവല്‍ എന്ന ഷോർട് ഫിലിമിലൂടെയാണ് താരം മലയാളത്തിലേക്ക് മടങ്ങി വരുന്നത്. അത് കൂടാതെ ഷറഫുദ്ധീൻ, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമയിലൂടെ താരം സിനിമയിലും തിരിച്ചു വരവ് അറിയിച്ചിരിക്കുകയാണ്.

മലയാള സിനിമയിൽ താരം സജീവമല്ലായിരുന്നു എങ്കിലും പരസ്യ ചിത്രങ്ങളിൽ താരം ഒരുപാട് പ്രത്യക്ഷപ്പെടുകയുണ്ടായി. അതുപോലെ പരിപാടികളിലും മറ്റു പൊതുവേദികളിലും താരം പങ്കെടുക്കുകയും ആ സമയങ്ങളിലെല്ലാം മലയാളികൾ തങ്ങളുടെ സ്നേഹാദരങ്ങൾ താരത്തെ അറിയിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരെ അറിയിക്കുകയും ചെയ്യുന്നു.

താരം ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസം താരം ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോൾ പ്രത്യക്ഷപ്പെട്ടതും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയുണ്ടായി. പക്ഷേ ആ വസ്ത്ര ധാരണത്തിൽ താരത്തിനെതിരെ ഒരുപാട് സൈബർ ആക്രമണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. താരം വെളുത്ത ടോപ്പു ധരിച്ച് എത്തിയ ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്.

നന്മക്ക് പുറത്തേക്ക് ഒരുപാട് വിമർശനങ്ങൾ ആണ് ഈ പ്രത്യക്ഷപ്പെടലിന് നേടിയെടുക്കാൻ സാധിച്ചത്. ടോപ്പിനടിയിൽ വസ്ത്രമില്ലെന്നും കൈ ഉയർത്തുമ്പോൾ കാണുന്നതു ശരീരമാണെന്നും ഉള്ള ആക്ഷേപങ്ങളാണ് താരത്തിനെതിരെ ഉയർന്നത്. ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന ശരീരത്തിന്റെ അതേ നിറമുള്ള സ്ലീപ്പാണ് താരം ധരിച്ചിരുന്നത്. പക്ഷേ പ്രചരിക്കപ്പെട്ടത് ശരീരം പ്രദർശിപ്പിക്കപ്പെട്ടു എന്ന് തന്നെയാണ്.

ഈ വിഷയത്തിൽ തനതായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ. അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ് എന്നും സ്ലിപ്പ് ദേഹത്തോടു ചേർന്നു കിടക്കുന്ന വസ്ത്രമാണ് എന്നും താരം പറഞ്ഞു. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അതു ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം എന്നും ടോപ് മാത്രം ധരിച്ചു പുറത്തു പോകുന്ന ഒരാളല്ല ഞാനെന്നും താരം അതിനോട് ചേർത്ത് പറയുന്നുണ്ട്.

എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസ്സിനു സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല എന്നും താരം പറയുകയുണ്ടായി. ഇത്തരത്തിലുള്ള മോശപ്പെട്ട പ്രചരണങ്ങൾ നടത്തി സന്തോഷം കണ്ടെത്തുന്നവർ ഉണ്ടെങ്കിൽ അവർക്ക് ഞാൻ തടസ്സം നിൽക്കുന്നില്ല എന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply