You are currently viewing ഇന്റിമേറ്റ് സീനുകൾ കോമഡിയും മറ്റു സീനുകളും ചെയ്യുന്നത് പോലെത്തന്നെ അഭിനയത്തിന്റെ ഭാഗമാണ്.. അത് ചെയ്യുന്നതിൽ ഒരു ധൈര്യ കുറവും ഇല്ല..

ഇന്റിമേറ്റ് സീനുകൾ കോമഡിയും മറ്റു സീനുകളും ചെയ്യുന്നത് പോലെത്തന്നെ അഭിനയത്തിന്റെ ഭാഗമാണ്.. അത് ചെയ്യുന്നതിൽ ഒരു ധൈര്യ കുറവും ഇല്ല..

ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ ധൈര്യം കുറവുണ്ടോ… കിടിലൻ മറുപടി നൽകി പ്രിയ വാര്യർ

തെലുങ്ക് , മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലും പിന്നണി ഗായികയുമാണ് പ്രിയ പ്രകാശ് വാര്യർ. മികച്ച അഭിനയ വൈഭവം കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും വളരെ പെട്ടെന്ന് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ താരത്തിന് മികച്ച അഭിനയം പ്രകടിപ്പിക്കാനും കയ്യടി നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷക പിന്തുണ താരത്തിന് തുടക്കം മുതൽ തന്നെ നേടാൻ കഴിഞ്ഞു.

മോഡൽ എന്ന നിലയിൽ 2018 മുതൽ ആണ് താരം സജീവമായി നില നിൽക്കുന്നത്. സിനിമകൾക്ക് പുറമേ പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2018-ൽ താരം പ്രത്യക്ഷപ്പെട്ട ഹിന്ദിയിൽ നെസ്‌ലെ മഞ്ച് പരസ്യം വൈറൽ ആയിരുന്നു. ഏത് മേഖലയിൽ ആണെങ്കിലും അഭിനയ വൈഭവം കൊണ്ടാണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. നിറഞ്ഞ പ്രേക്ഷക പ്രീതി താരത്തിന് നേടാനാക്കുകയും ചെയ്തു.

മാണിക്യ മലരായ പൂവി എന്ന പാട്ടിലെ താരത്തിന്റെ അഭിനയവും കണ്ണിറുക്കലും അത്രത്തോളം ട്രെൻഡിങ് ആയിരുന്നു. അഡാർ ലവ് എന്ന ഒരൊറ്റ സിനിമ മതി താരത്തെ മലയാളികൾക്കിടയിൽ അറിയപ്പെടാൻ എന്ന് ചുരുക്കം. അതു കൊണ്ടാണ് 2018 ൽ ഇന്ത്യയിൽ ഗൂഗിളിലൂടെ ഏറ്റവും കൂടുതൽ തിരഞ്ഞ വ്യക്തിത്വമായി താരം മാറിയത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടു. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്.

2019 ൽ രജിഷ വിജയൻ പ്രധാന വേഷത്തിൽ അഭിനയിച്ച ഫൈനൽസ് എന്ന ചിത്രത്തിന് വേണ്ടി നരേഷ് അയ്യർക്കൊപ്പം താരം ആലപിച്ച നീ മഴവില്ലു പോലെ എന്ന ഗാനം പുറത്തിറങ്ങി. 2020 ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി സിനിമയിൽ താരം അഭിനയിച്ചു. ഒരുപാട് മികച്ച വേഷങ്ങൾ താരത്തെ ഇനിയും കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 2021-ൽ തെലുങ്ക് ഭാഷയിൽ അരങ്ങേറ്റം കുറിച്ച താരം ചെക്കിലെ രണ്ടാമത്തെ നായികയായും അഭിനയിച്ചു.

അതിൽ നിഥിനും രാകുൽ പ്രീത് സിങ്ങിനുമൊപ്പം ഹണി ട്രാപ്പറായിട്ടാണ് താരം അഭിനയിച്ചത്. നിറഞ്ഞ കയ്യടികളോടെ ആ വേഷം പ്രേക്ഷകർ സ്വീകരിച്ചു. മലയാള സിനിമയിലേക്ക് ഒരു ഇടവേളക്കു ശേഷം താരം തിരിച്ചുവരികയാണ്. കൊള്ള എന്ന സിനിമയിൽ ആണ് താരം മലയാളത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ ഫോർ ഇയെര്സ് എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്. ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ ധൈര്യക്കുറവ് ഉണ്ടോ എന്നാണ് ചോദിച്ചിരിക്കുന്നത് അതിന് കിടിലൻ ഒരു മറുപടി താരം നൽകുകയും ചെയ്തിട്ടുണ്ട്.

ഇന്റിമേറ്റ് സീൻ, സീരിയസ് സീൻ, കോമഡി സീൻ എന്നിങ്ങനെ വേർതിരിക്കേണ്ട കാര്യം എന്താണ് എന്നും എല്ലാം സിനിമകളുടെ ഭാഗമാണ് എന്നും അതുകൊണ്ട് ഓരോ സീനുകളും ചെയ്യാൻ പ്രത്യേകം ധൈര്യക്കുറവിന്റെയോ ധൈര്യ കൂടുതലിന്റെയോ കാര്യമില്ല എന്നും അർത്ഥം വരുന്ന തരത്തിൽ എല്ലാം ഒരുപോലെയല്ലേ എന്ന ഒരു ചോദ്യമാണ് താരം ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ അഭിമുഖം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply