You are currently viewing 20 കൊല്ലമായി മലയാള സിനിമയിൽ.. ഇന്നും മധുര പതിനേഴുകാരി..  മലയാളികൾക്കെന്നും പ്രിയങ്കരിയായ നായിക..

20 കൊല്ലമായി മലയാള സിനിമയിൽ.. ഇന്നും മധുര പതിനേഴുകാരി.. മലയാളികൾക്കെന്നും പ്രിയങ്കരിയായ നായിക..

മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്വന്തം മക്കളെ പോലെയും കുടുംബത്തിലെ അംഗങ്ങളെ പ്പോലെയും ഇഷ്ടം തോന്നുന്ന യുവ അഭിനേത്രിയാണ് ഭാവന. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. അതു കൊണ്ടു തന്നെയാണ് ഒരുപാട് സിനിമയിൽ താരത്തിന് അവസരം ലഭിച്ചത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്.

മലയാളികൾക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ തരത്തിൽ മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവച്ചത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ ആ സമയത്ത് സാധിച്ചിട്ടുണ്ട്. അത്രത്തോളം മനോഹരമായായിരുന്നു താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.

അത് കൊണ്ടു തന്നെ പ്രേക്ഷക പിന്തുണയുടെ വിഷയത്തിൽ താരം മുന്നിലാണ്. രണ്ടായിരത്തി രണ്ടിൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. മലയാള ഭാഷയിലാണ് താരം തുടക്കമിട്ടത്. ഭാഷ ഏതാണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന്റെ അഭിനയ മികവും മോഹിപ്പിക്കുന്ന സൗന്ദര്യവും മാത്രം മതിയായിരുന്നു. മലയാളത്തെ കൂടാതെ തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി.

എന്നാലും ഒരുപാട് സിനിമകൾ താരം ചെയ്തു മലയാളത്തിലാണ്. മലയാളത്തിൽ താരം സജീവമല്ലാതിരുന്ന സമയത്ത് മറ്റുഭാഷകളിൽ താരം സജീവമായി അഭിനയിച്ചിട്ടുണ്ട്. മറുഭാഷ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കൈയ്യടി പ്രേക്ഷകരിൽ നിന്നും സ്വീകരിക്കുകയും ചെയ്തിരുന്നു. തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിന് ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ താരം മലയാള പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഓരോ കഥാപാത്രത്തെയും വളരെ മനോഹരമായി താരം അവതരിപ്പിക്കുന്നതിലൂടെ തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ സിനിമകളിലൂടെ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ താരം ഒരു നീണ്ട ഇടവേളക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തുന്നു എന്ന വാർത്ത മലയാളികൾക്ക് വലിയ സന്തോഷമാണ് നൽകിയത്. ശേഷം ഹണ്ട് എന്ന ഷാജി കൈലാസ് ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു.

2002ൽ നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം 2022ൽ സിനിമയിൽ വന്ന് 20 വർഷമായ സന്തോഷം ആഘോഷിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ 20 കൊല്ലം മുന്നേയുള്ള സ്കൂൾ ഗേൾ തന്നെയാണ് ഇന്നും താരം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.. സ്‌ട്രെസ്സ്ഡ് ജീൻസും ടോപ്പും ക്യാപ്പും ധരിച്ച തരത്തിന്റെ മിറർ സെൽഫി ഫോട്ടോകളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply