You are currently viewing ആ വസ്ത്രവും ധരിച്ച് ആളുകൾക്ക് നടുവിൽ കുളിക്കുന്ന രം​ഗം; ചോദിച്ചപ്പോൾ കേരളമല്ലെന്ന് ഭാനുപ്രിയ; സംവിധായകൻ

ആ വസ്ത്രവും ധരിച്ച് ആളുകൾക്ക് നടുവിൽ കുളിക്കുന്ന രം​ഗം; ചോദിച്ചപ്പോൾ കേരളമല്ലെന്ന് ഭാനുപ്രിയ; സംവിധായകൻ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും കുച്ചിപ്പുഡി നർത്തകിയും ശബ്ദ കലാകാരിയുമാണ് ഭാനുപ്രിയ. 4 പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, മലയാളം, കന്നഡ, ഹിന്ദി സിനിമകളിലെ പ്രകടനങ്ങൾക്ക് പുറമേ, പ്രധാനമായും തമിഴിലും തെലുങ്കിലുമായി 155 ഫീച്ചർ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്ലാപ്സ്റ്റിക്ക് കോമഡി മുതൽ ഇതിഹാസ നാടകങ്ങൾ വരെയുള്ള വൈവിധ്യമാർന്ന വേഷങ്ങളിൽ താരം അഭിനയിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

മൂന്ന് സംസ്ഥാന നന്തി അവാർഡുകൾ , രണ്ട് തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാർഡുകൾ , രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത് , രണ്ട് സിനിമാ എക്സ്പ്രസ് അവാർഡുകൾ എന്നിവ താരം നേടിയിട്ടുണ്ട്. അഭിനയ മികവ് കൊണ്ട് തന്നെ സിനിമ മേഖലയിൽ താരത്തിന് അറിയപ്പെടാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ചുരുക്കം. ഇപ്പോൾ താരം അഭിനയിച്ച ആദ്യ സിനിമയുടെ സംവിധായകൻ താരത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആകുന്നത്.

1992 ൽ രാജശിൽപ്പി എന്ന ചിത്രത്തിലൂ‌ടെയാണ് താരം മലയാള സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. മോഹൻലാൽ നായകനായ ചിത്രത്തിൽ താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് സുകുമാരനാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയാണ് ഇപ്പോൾ. ഒരുപാട് ഇന്റിമേറ്റ് രംഗങ്ങൾ ഉള്ള സിനിമയാണ് ഇതെന്നും തഞ്ചാവൂർ ആയിരുന്നു ഷൂട്ടിങ് എന്നും അദ്ദേഹം പറയുകയുണ്ടായി.

ഷൂട്ടിങ് സമയത്തെ ഓർമ്മകൾ ആണ് അദ്ദേഹം പങ്കുവെക്കുന്നത്. വളരെ നൈസായ വസ്ത്രം ധരിച്ചാണ് താരം നിൽക്കുന്നത് എന്നും മുലക്കച്ചയും മുണ്ടും മാത്രമേയുള്ളൂ എന്നും ഇക്കാര്യത്തിൽ ആളുകൾ കൂവി ബഹളമുണ്ടാക്കുമെന്നാണ് ഞങ്ങൾ കരുതിയത് എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇക്കാര്യം ഭാനുപ്രിയയോട് പറഞ്ഞപ്പോൾ ഇത് കേരളമല്ല, തമിഴ്നാടാണ്. ആളുകൾ ഒന്നും പറയില്ല, ധൈര്യമായി എടുത്തോ എന്ന് താരം പറഞ്ഞു എന്ന് അദ്ദേഹം ഓർമിക്കുന്നു.

പൊക്കിളൊക്കെ കാണുന്ന സീനുകളാണ് എന്നും താമരഭരണിയുടെ ചുറ്റിലും വലിയ സംഘം ആളുകൾ വന്നു വന്നു. ഞങ്ങൾ വിരണ്ട് പോയി. എന്ത് ചെയ്യും എന്ന് വിഷമിച്ചപ്പോൾ വീണ്ടും ഭാനുപ്രിയ പറഞ്ഞത് തമിഴർ കലാ ബോധമുള്ളവരാണ് അവരാരും സാറിനെ ഉപദ്രവിക്കില്ല ധൈര്യമായി എടുത്തോ എന്നാണ് എന്നും അദ്ദേഹം ഓർത്തു പറയുന്നു. ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ എല്ലാവരും നിശബ്ദരായിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.

ഇന്റർവെലിന് ഞങ്ങൾ ആഹാരം കഴിക്കാൻ പോയപ്പോൾ ആളുകൾ അവർ കൊണ്ട് വന്ന പൊതിച്ചോർ കഴിച്ചു എന്നും അവരുടെയെല്ലാം സഹകരണം കൊണ്ട് ഒരു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തതെന്നും സംവിധായകൻ വ്യക്തമാക്കി. വളരെ മികച്ച അഭിനയ വൈഭവം കൊണ്ട് മലയാളികളെയും ഇതര ഭാഷാ സിനിമ പ്രേമികളെയും ഒന്നടങ്കം കയ്യിലെടുത്ത താരം ഇപ്പോൾ അഭിനയ മേഖലയിൽ സജീവമല്ല. എന്നാലും തരത്തിനിപ്പോഴും ആരാധകർ ഒരുപാടാണ്.

Leave a Reply