You are currently viewing ക്യൂട്ട് ലുക്കിൽ പ്രിയതാരം… അന്നും ഇന്നും മൊഞ്ചിന് ഒരു കുറവും ഉണ്ടോ?? ഷക്കീല ചേച്ചി പോളിയല്ലേ.. മനം കവർന്ന് പുത്തൻ ഫോട്ടോസ്..

ക്യൂട്ട് ലുക്കിൽ പ്രിയതാരം… അന്നും ഇന്നും മൊഞ്ചിന് ഒരു കുറവും ഉണ്ടോ?? ഷക്കീല ചേച്ചി പോളിയല്ലേ.. മനം കവർന്ന് പുത്തൻ ഫോട്ടോസ്..

ക്യൂട്ട് ലുക്കിൽ പ്രിയതാരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ..

അറിയപ്പെടുന്ന സൗത്ത് ഇന്ത്യൻ നടിയാണ് ഷക്കീല. പ്രധാനമായും മലയാളം, തമിഴ്, തെലുങ്ക് ഭാഷാ സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയുമാണ് താരം. 250ലധികം സിനിമകളിൽ താരം അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടിയെടുക്കുകയും ചെയ്തു. ജീവിതത്തിലെ കൊടിയ ദാരിദ്ര്യമാണ് താരത്തിന്റെ കരിയറിലെ പല അബദ്ധങ്ങളിലേക്കും നയിച്ചത് എന്ന് താരം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഷക്കീല തന്റെ 18-ആം വയസ്സിൽ പ്ലേഗേൾസ് എന്ന ചിത്രത്തിലൂടെ ഒരു അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചു. കരിയറിന്റെ തുടക്കം മുതൽ ബി ഗ്രേഡ് സിനിമകളിലും സോഫ്റ്റ് പോൺ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ജീവിതത്തിലെ കടുത്ത ദാരിദ്ര്യമാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് താരത്തെ നയിച്ചിട്ടുള്ളത്. ഇരുപതാം വയസ്സിലാണ് ആദ്യമായി സോഫ്റ്റ് പോൺ സിനിമകളിൽ അഭിനയിക്കുന്നത്.

താരത്തിന്റെ വലിയ ഹിറ്റുകളിൽ ഒന്ന് കിന്നാരത്തുമ്പികൾ ആയിരുന്നു. ഈ സിനിമ മലയാളത്തിൽ വലിയ ഒരു വഴിത്തിരിവ് ആയിരുന്നു. ആബാലവൃദ്ധം ജനങ്ങളും സിനിമയിലൂടെ താരത്തിന്റെ ആരാധകരാവുകയും ചെയ്തു. തന്റെ ആദ്യ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്നതു വരെ കുറച്ച് വിവാദമായ ടോപ്‌ലെസ് രംഗങ്ങൾ താരം ചെയ്തു.

താരത്തിന്റെ ബി-ഗ്രേഡ് സിനിമകൾ മിക്കവാറും എല്ലാ ഇന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു. താരത്തിന്റെ സിനിമകൾ നേപ്പാളീസ്, ചൈനീസ്, സിംഹള തുടങ്ങിയ വിദേശ ഭാഷകളിലേക്ക് വരെ താരത്തിന്റെ സിനിമകളെ മൊഴിമാറ്റം ചെയ്യപ്പെട്ടു. താരം 2003 മുതൽ തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിൽ കുടുംബ സ്വഭാവ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

അധികവും പ്രത്യക്ഷപ്പെട്ടത് കോമഡി സിനിമകളിൽ ആയിരുന്നു എന്നാലും തന്നിലൂടെ പുറത്തു വരുന്ന കഥാപാത്രങ്ങളെ വളരെ പൂർണമായാണ് താരം അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രീതി താരം നിലനിർത്തുകയും ചെയ്തു. 2012ൽ താൻ ഇനി ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കില്ലെന്ന് താരം പ്രഖ്യാപിച്ചിട്ടുണ്ട്.

താരം മലയാളത്തിൽ തന്റെ ആത്മകഥ എഴുതി. അതിൽ താരത്തിന്റെ കുടുംബം, പശ്ചാത്തലം, കൂടാതെ സിനിമാ രംഗത്തെ പ്രമുഖർ, രാഷ്ട്രീയക്കാർ, ബാല്യകാല സുഹൃത്തുക്കൾ എന്നിവരുമായുള്ള പരിചയവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ താരം മോഡലും രംഗത്ത് ഒരു പരീക്ഷണത്തിന് ഒരുങ്ങിയിരിക്കുകയാണ് എന്ന ചിന്തക്ക് അവസരം തരുന്ന ഫോട്ടോകളാണ് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

വളരെ ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമ അഭിനയ മേഖലയിൽ താരം സജീവമല്ല എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകരുടെ ഹൃദയങ്ങളിലും താരം ഇപ്പോഴും സ്ഥിര സാന്നിധ്യം ആണ്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ പുതിയ അപ്ഡേഷൻ വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറലാവുകയും ചെയ്തിട്ടുള്ളത്.

Leave a Reply