You are currently viewing വെള്ളരിപ്രാവ് പോലെ സുന്ദരിയായി പാപ്പൻ നായിക… മലയാളികൾ ഏറ്റെടുത്ത സൂപ്പർ നായികയുടെ മനം കവരും ഫോട്ടോസ്..

വെള്ളരിപ്രാവ് പോലെ സുന്ദരിയായി പാപ്പൻ നായിക… മലയാളികൾ ഏറ്റെടുത്ത സൂപ്പർ നായികയുടെ മനം കവരും ഫോട്ടോസ്..

കേരളത്തിൽ അറിയപ്പെടുന്ന ഒരു നടിയാണ് നീത പിള്ള. താരം പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിലാണ് പ്രവർത്തിക്കുന്നത്. ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ മികവ് മുഴുവനായി പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ സ്വന്തമാക്കാനും താരത്തിനായി. 2015 -ൽ ഹൂസ്റ്റണിൽ നടന്ന മിസ്-ബോളിവുഡ് സൗന്ദര്യ മത്സരത്തിന്റെ രണ്ടാം റണ്ണർഅപ്പ് കിരീടവും താരം നേടിയിട്ടുണ്ട്.

2018ൽ കാളിദാസ് ജയറാമിനൊപ്പം പൂമരത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ആ വർഷത്തെ മികച്ച പുതുമുഖത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് താരം നേടിയിട്ടുണ്ട്. വളരെ മനോഹരമായ താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത് കൊണ്ടു തന്നെ വളരെപ്പെട്ടെന്ന് ഒരുപാട് അംഗീകാരങ്ങളും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

മികച്ച നവാഗത നടിക്കുള്ള എട്ടാമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിനും താരം നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. കേരളത്തിലാണ് താരം ജനിച്ചത്. എങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലഫായെറ്റിലുള്ള ലൂസിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് ആണ് പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയത്. താരം പരിശീലനം സിദ്ധിച്ച ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമാണ്.

2020-ൽ ദി കുങ് ഫു മാസ്റ്ററിൽ ഒരു ആയോധന കല വിദഗ്ധയുടെ പ്രധാന വേഷമാണ് താരം ചെയ്തത്. ദി കുങ് ഫു മാസ്റ്റർ എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ താരം ഒരു വർഷത്തോളം പരിശീലനം നേടിയിട്ടുണ്ട് എന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആഹ്ലാദം ഉണ്ടാക്കിയിരുന്നു. സുരേഷ് ഗോപി ചിത്രമായ പാപ്പൻ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു വേഷം ആണ് താരം കൈകാര്യം ചെയ്തത്.

എ എസ്‌ പി വിൻസി എബ്രഹാം ഐ പി എസ് എന്ന കഥാപാത്രമാണ് താരം സിനിമയിൽ അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോട് കൂടെ തീയേറ്ററുകളിൽ താരത്തിന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. വളരെ മനോഹരമായ പക്വതയും ആണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത് എന്നാണ് ആരാധകർക്കിടയിൽ ഉള്ള പ്രധാന അഭിപ്രായം. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളത്തിൽ തന്നെ താരത്തിന് സജീവമായി നിലനിൽക്കാൻ സാധിക്കും എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന് മറ്റൊരു പ്രധാന സവിശേഷത. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ആരാധകർ ഏറ്റെടുക്കാറുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി ലഭിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്

Leave a Reply