You are currently viewing ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങളെ കൊണ്ട് പറ്റുമോ… സെലിബ്രെറ്റി ട്രൈനർ പങ്കുവെച്ച വീഡിയോ വൈറലാകുന്നു

ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങളെ കൊണ്ട് പറ്റുമോ… സെലിബ്രെറ്റി ട്രൈനർ പങ്കുവെച്ച വീഡിയോ വൈറലാകുന്നു

ഒരു സെലിബ്രെറ്റി ട്രൈനർ ആണ് ദിൽസിൽ എം ഇക്ബാൽ. ഒരുപാട് സെലിബ്രിറ്റികളാണ് ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നടത്തുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് പേരുടെ ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ ഇദ്ദേഹം പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന പല അതിസാഹസികമായ ഫിറ്റ്നസ് തന്ത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടുകയും ചെയ്യുന്നത് പതിവായിരിക്കുന്നു.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന വീഡിയോയും വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ താരത്തിന് ഒപ്പം ഉള്ളത് ആശിക അശോകൻ ആണ്. ഒരു മലയാള നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. താരത്തിന്റെ കൂടെയുള്ള ഫിറ്റ്നസ് വീഡിയോകൾ ട്രെയിനർ പങ്കുവെക്കാറുണ്ട്.

നടിയെന്ന നിലയിലും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തന്റെ കരിയർ വളരെ മനോഹരമായും വിജയകരമായി മുന്നോട്ടു കൊണ്ടു പോവുകയാണ്. 2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു. ഇതിന് ശേഷം ഒരുപാട് സംഗീത വീഡിയോകളിൽ പ്രധാന വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു.

താരം ടിക് ടോക് എന്ന് ആപ്പിലൂടെയാണ് ജനങ്ങളിലേക്ക് ഇറങ്ങി തുടങ്ങിയത്. tiktok വീഡിയോകളിലൂടെയും അതിനുശേഷം ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും മറ്റു പോസ്റ്റുകളും ആയിഒരുപാട് ആരാധകരെ താരം നേടിയെടുത്തത് കൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്നസ് ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്. എന്തായാലും ഇപ്പോൾ ട്രെയിനർനൊപ്പം പങ്കുവെച്ച് ഫിറ്റ്നസ് വീഡിയോയും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.

അതിസാഹസികമായ ഫിറ്റ്നസ് തന്ത്രങ്ങൾ ഇത്തരത്തിലുള്ള വീഡിയോകളിലൂടെ പുറത്തു വിട്ടു കൊണ്ടു തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫിറ്റ്നസ് ട്രെയിനർക്ക് സാധാരണയായി കഴിയാറുണ്ട്. രണ്ടു പേരുടെയും ബോഡി എത്രത്തോളം ഫിറ്റാണ് എന്നെ വീഡിയോയിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ടു തന്നെ നിറഞ്ഞ കൈയ്യടികളാണ് ഇരുവർക്കും പ്രേക്ഷകർ നൽകുന്നത്. മികച്ച അഭിപ്രായങ്ങളുടെ വീഡിയോ ട്രെൻഡിംഗ് ആവുകയും ചെയ്തിരിക്കുന്നു.

Leave a Reply