You are currently viewing തനിക്ക് സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേയെന്ന് പ്രാർത്ഥിക്കാറുണ്ട്: ഹണി റോസ്…

തനിക്ക് സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേയെന്ന് പ്രാർത്ഥിക്കാറുണ്ട്: ഹണി റോസ്…

തനിക്ക് സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേയെന്ന് പ്രാർത്ഥിക്കാറുണ്ട്: ഹണി റോസ്

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഹണി റോസ്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. മലയാളത്തിൽ ആണ് താരം അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടെന്ന് ഇതര ഭാഷകളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെ താരത്തിന്റെ എല്ലാ സിനിമകളും ഹിറ്റാണ്.

മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരം അഭിനയിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്. ഏത് കഥാപാത്രമാണെങ്കിലും അതിനോട് വളരെ അടുത്ത് ഇണങ്ങി അഭിനയിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് പലരും പറയാറുണ്ട്.

താരം അഭിനയിച്ച കഥാപാത്രങ്ങൾ ഓരോന്നും വളരെ മനോഹരമായി താരം കൈകാര്യം ചെയ്തതുകൊണ്ട് അതെല്ലാം കരിയറിൽ അടയാളപ്പെട്ടു കിടക്കുകയാണ്. കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ആര മികച്ച കഥാപാത്രങ്ങളും സിനിമകളും സ്വീകരിക്കാനും താരം വളരെയധികം ശ്രദ്ധിക്കാരുണ്ട്.

മലയാളത്തിലെ പോലെ തന്നെ ഇതര ഭാഷകളിലും താരത്തിന് വളരെ പെട്ടന്ന് ആരാധകരെ നേടാൻ കഴിഞ്ഞു. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെലുങ്കിൽ താരം അരങ്ങേറാനിരിക്കുകയാണ്. ഏത് ഭാഷയിൽ ആണെങ്കിലും ഏത് വേഷത്തിൽ ആണെങ്കിലും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇതുവരെ അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ സിനിമകൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്ന ഒരു അവസ്ഥ വരെ ഉണ്ട്.

ഇപ്പോൾ താരം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ്. പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിൽ മോഹൻലാലിന്റെ ഒപ്പം ആരാധകർക്ക് കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തിയേറ്ററുകളിൽ നിന്നും മറ്റും ആരവമായി ഉയർന്നിരുന്നു. പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലും മറ്റും താരം പങ്കു വെക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ അറിയിച്ചും സ്നേഹം പ്രകടിപ്പിച്ചും ആരാധകർ കമന്റുകൾ രേഖപ്പെടുത്തുന്നതും വളരെ പെട്ടന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുന്നതും പതിവാണ്.

എന്നാൽ ഇപ്പോൾ താരം താരത്തിന്റെ വസ്ത്ര ധാരണ രീതികളിലെ തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സാരി ധരിക്കുന്ന ക്യാരക്ടർ കിട്ടരുത് എന്ന് താരം പ്രാർത്ഥിക്കാറുണ്ട് എന്നാണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. സാരിയിൽ വളരെ ഭംഗിയാണ് എന്ന് പലരും പറയാറുണ്ട് എങ്കിലും ഒരു ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ സാരി ഉടുക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്ന് താരം പറയുകയുണ്ടായി.

എനിക്ക് കൂടുതൽ പാന്റിനോട് ആണ് താല്പര്യം എന്നും ജീൻസ് കൂടുതൽ ധരിക്കാറില്ല എന്നും തരും പറയുന്നുണ്ട്. പാന്റ്സ് ആണ് കൂടുതൽ കംഫർട്ടബിൾ എന്നും കംഫോർട്ടബിൾ വസ്ത്രങ്ങൾ ധരിക്കാനാണ് താരം ശ്രദ്ധിക്കാറുള്ളത് എന്നും താരം തന്നെ പറയുന്നുണ്ട്. ബ്രാൻഡഡ് ഡ്രസ്സുകൾ ഒന്നും കൂടുതലായി ഉപയോഗിക്കാറില്ല എന്നും ഏത് ഡ്രസ്സ് ധരിക്കുകയാണെങ്കിലും തന്റെ കംഫർട്ടബിൾ മാത്രമാണ് ശ്രദ്ധിക്കാറുള്ളത് എന്നും താരം പറയുന്നു. സിനിമകളിൽ ആണെങ്കിൽ സാരി ഉടുക്കുന്ന കഥാപാത്രങ്ങൾ ലഭിക്കരുതേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകളാരാധകർ ഏറ്റെടുത്തിട്ടുള്ളത്.

Leave a Reply