You are currently viewing തില്ലു സ്‌ക്വയറിന്റെ ന്യൂ ഇയർ പോസ്റ്റിൽ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് അനുപമ…

തില്ലു സ്‌ക്വയറിന്റെ ന്യൂ ഇയർ പോസ്റ്റിൽ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് അനുപമ…

മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. വളരെ മികച്ച അഭിനയം വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മലയാളികൾക്കിടയിലും ഇതര ഭാഷാ സിനിമ പ്രേമികൾക്കിടയിൽ താരത്തിന് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ആദ്യം തന്നെ വളരെ മികച്ച സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു എന്നത് താരത്തിന്റെ കരിയറിലുള്ള ഉയർച്ചകൾക്ക് കാരണമായി പറയാം. 2015 പുറത്തിറങ്ങിയ കേരള കര ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന സിനിമയിലെ മേരി ജോർജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആദ്യമായി അഭിനയിക്കുകയാണെങ്കിലും ആ തോന്നൽ പ്രേക്ഷകർക്ക് നൽകാത്ത വിധത്തിൽ വളരെ മനോഹരമായും പക്വമായും ആണ് ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തത്.

ശതമാനം ഭവതി , വുണ്ണാദി ഒകതേ സിന്ദഗി, ഹലോ ഗുരു പ്രേമ കൊസമേ, നടസാർവ്വഭൗമ, രാക്ഷസുഡു എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ താരം ഓരോ സിനിമയിലും അവതരിപ്പിച്ചിട്ടുള്ളത്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെയാണ് നേടാൻ കഴിഞ്ഞത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ സിനിമയുടെ പുതിയ പോസ്റ്ററാണ് ഈ ന്യൂഇയറിനോട് അനുബന്ധിച്ച സോഷ്യൽ മീഡിയ തരംഗത്തിർപ്പുകൾക്കിടയിലും വൈറലായി കൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രമായ “തില്ലു സ്ക്വയർ” ന്റെ പുതിയ പോസ്റ്ററിൽ അനുപമ പരമേശ്വരനും സിദ്ധു ജൊന്നലഗദ്ദയും സോഷ്യൽ മീഡിയ ഒന്നടങ്കം ചൂടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

തകർപ്പൻ ഹിറ്റായ “ഡിജെ ടില്ലു” യുടെ തുടർച്ചയാണ് “തില്ലു സ്ക്വയർ”. സിദ്ധു ജോന്നലഗദ്ദ തന്റെ ആദ്യഭാഗം മുതൽ തില്ലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, അനുപമ പരമേശ്വരൻ ഒരു പുതിയ കൂട്ടിച്ചേരലാണ്. ചിത്രീകരണം ഏറെക്കുറെ പൂർത്തിയായ ഈ ചിത്രത്തിൽ തന്റെ ഏറ്റവും ഗ്ലാമറസ് വേഷത്തിലാണ് അവർ അഭിനയിക്കുന്നതെന്ന് പറയപ്പെടുന്നു. സിനിമ 2024 ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

Leave a Reply