You are currently viewing പ്രിയപ്പെട്ട താരത്തിന്റെ ചിത്രം ഓട്ടോയില്‍ പതിച്ച്‌ ആരാധകന്‍: വാഹനത്തില്‍ യാത്ര ചെയ്ത് അനുമോള്‍

പ്രിയപ്പെട്ട താരത്തിന്റെ ചിത്രം ഓട്ടോയില്‍ പതിച്ച്‌ ആരാധകന്‍: വാഹനത്തില്‍ യാത്ര ചെയ്ത് അനുമോള്‍

ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയാണ് അനുമോൾ. പ്രധാനമായും മലയാളം, തമിഴ് സിനിമകളിൽ ആണ് താരം അഭിനയിക്കുന്നത്. ചായില്യം, ഇവൻ മേഘരൂപൻ , അകം , വെടിവഴിപാട് , ജമ്ന പ്യാരി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചു. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം ചില സാന്നിധ്യമായി നിലനിൽക്കുകയാണ്. ഭയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുള്ളത്.

കണ്ണുള്ളേ, രാമർ , ശൂരൻ എന്നീ തമിഴ് ചിത്രങ്ങളിലൂടെ സിനിമാ ജീവിതം ആരംഭിച്ച താരം കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിത കഥയായ പി. ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആ സിനിമയിലൂടെ താരത്തിന് നേടാൻ കഴിഞ്ഞു. മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എന്ന നോവലിന്റെ ആവിഷ്കാരമായ അകം എന്ന ചിത്രത്തിലും താരം ഉണ്ടായിരുന്നു.

നവാഗത സംവിധായകൻ മനോജ് കാനയുടെ ആയില്യം എന്ന സിനിമയിൽ സമൂഹം സാധാരണ ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു നിർഭാഗ്യവതിയായ വിധവയുടെ അവസ്ഥയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ആരാധകരിൽ നിന്നുണ്ടായ ഒരു അനുഭവത്തിലെ വലിയ സന്തോഷമാണ് പങ്കുവെക്കുന്നത് താരം. ഇതുവരെയും താരം പങ്ക് വെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട് ആരാധകർക്കിടയിൽ താരം സജീവ സാന്നിധ്യം ആയതു കൊണ്ട് തന്നെ ആരാധകരുടെ പ്രീതിയും പിന്തുണയും താരത്തിന് ഒട്ടേറെയുണ്ട്.

തന്റെ ചിത്രം പതിച്ച ഓട്ടോയില്‍ സവാരി ചെയ്ത് താരം തന്റെ ചിത്രങ്ങള്‍ പതിച്ചിട്ടുള്ള ഓട്ടോയ്ക്കൊപ്പം ചിത്രങ്ങളെടുത്ത് പങ്കുവെച്ചിരിക്കുകയാണ്. കൂടാതെ തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്നവര്‍ക്ക് താരം ഈ ഓട്ടോ സജസ്റ്റ് ചെയ്യുകയും ചെയ്തിട്ടുമുണ്ട്.ഓട്ടോയില്‍ തന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി, ഈ സ്നേഹത്തിന് നന്ദിയെന്നും താരം കുറിച്ചു. വളരെ പെട്ടന്നാണ് പോസ്റ്റ്‌ വൈറൽ ആയതു.

Leave a Reply