You are currently viewing ‘ദിലീപേട്ടന്റെ മാലാഖ…; മീനാക്ഷിയുടെ ന്യുഇയര്‍ സ്പെഷ്യല്‍ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകര്‍

‘ദിലീപേട്ടന്റെ മാലാഖ…; മീനാക്ഷിയുടെ ന്യുഇയര്‍ സ്പെഷ്യല്‍ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകര്‍

‘ദിലീപേട്ടന്റെ മാലാഖ… മീനാക്ഷിയുടെ ന്യുഇയര്‍ സ്പെഷ്യല്‍ ഫോട്ടോയ്ക്ക് കമന്റുമായി ആരാധകര്‍

മലയാളത്തിൽ ആണെങ്കിലും ഇതര ഭാഷകളിൽ ആണെങ്കിലും അഭിനേതാക്കളുടെ മക്കൾ സിനിമയിൽ അഭിനയിച്ചാലും ഇല്ലെങ്കിലും സെലിബ്രേറ്റികളാണ്. രക്ഷിതാക്കളുടെ പാത പിൻപറ്റി അഭിനയ മേഖലയിലും മോഡലിംഗ് രംഗത്തും തിളങ്ങി നിൽക്കുന്ന ഒരുപാട് പേർ മലയാളത്തിലും ഇതര ഭാഷകളിലും ഉണ്ടെങ്കിലും അങ്ങനെ അല്ലാത്തവരെയും പ്രേക്ഷകർക്ക് വലിയ കാര്യമാണ്.

ഒരു സിനിമയിലോ ഒരു സീരിയലിലോ ഒരു മ്യൂസിക് ആൽബത്തിലെ പോലും മുഖം കാണിക്കാതെ ലക്ഷക്കണക്കിനാളുകൾ ഫോളോ ചെയ്യുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. പിതാവും മാതാവും മലയാളത്തിലെ അറിയപ്പെടുന്ന താരങ്ങളാണ്. ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ചു കൊണ്ട് മികച്ച സിനിമകളിലും കഥാപാത്രങ്ങളുമായി മലയാള സിനിമാ മേഖലയെ ഒരുപാട് ഉയരത്തിലേക്ക് എത്തിച്ച ജനപ്രിയ നായകനാണ് ദിലീപ്.

ഏതുതരം കഥാപാത്രമാണെങ്കിലും വളരെ അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. അമ്മ മലയാളത്തിന്റെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന മഞ്ജു വാര്യരാണ്. അഭിനയിച്ച തുടക്കകാലം മുതൽ തന്നെ വളരെ മനോഹരമായി ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട 14 വർഷത്തെ ഇടവേള എടുത്തിരുന്നു.

ശേഷം താരം ഇപ്പോൾ തിരിച്ചു വന്നപ്പോഴും പൂർവാധികം ശക്തിയുള്ള കഥാപാത്രങ്ങളെയാണ് താരം സ്ക്രീനിൽ അവതരിപ്പിച്ചത്. ദിലീപ് മഞ്ജുവാര്യരുടെ വിവാഹ മോചനത്തിനു ശേഷം മീനാക്ഷി ജീവിക്കുന്നത് അച്ഛന്റെ കൂടെയാണ്. സിനിമകളിൽ ഒന്നും മുഖം കാണിച്ചിട്ടില്ല. എങ്കിലും താരപുത്രി സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമാണ്.

താരം തന്റെ ജീവിതത്തില സുപ്രധാന നിമിഷങ്ങളും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരമായ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ ന്യൂയറിനോട് ബന്ധപ്പെട്ട് താരം വൈറ്റ് സൽവാറിൽ കിടിലൻ ലുക്കിലുള്ള രണ്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുകയാണ്. ചെന്നൈയിൽ മെഡിസിന് പഠിക്കുന്ന താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വളരെയധികം സജീവമാണ്.

ഇപ്പോൾ താരത്തിന്റെ ഫോട്ടോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദിലീപിന്റെ മാലാഖ, പാവങ്ങളുടെ ദീപിക പദുകോണ്‍, അമ്മ മഞ്ജുവിനെ പോലെ തന്നെ ഉണ്ട് എന്ന് തുടങ്ങിയ ഒരുപാട് സ്നേഹ സംഭാഷണങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒരുപാട് ഫോളോവേഴ്സ് ഉള്ള താരത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply