You are currently viewing “പാവങ്ങളുടെ ഹണി റോസ്” ഞാന്‍ പുറത്ത് എവിടെ പോയാലും ഹണിറോസ് അല്ലേ പാവങ്ങളുടെ ഹണിയല്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത് ലെെവില്‍ തുറന്നടിച്ച് സുവെെബത്തൂല്‍ അസ്ലമിയാ…

“പാവങ്ങളുടെ ഹണി റോസ്” ഞാന്‍ പുറത്ത് എവിടെ പോയാലും ഹണിറോസ് അല്ലേ പാവങ്ങളുടെ ഹണിയല്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത് ലെെവില്‍ തുറന്നടിച്ച് സുവെെബത്തൂല്‍ അസ്ലമിയാ…

ഒമർലുലുവിൻ്റെ പുതിയ ചിത്രമായ നല്ല സമയത്തിലെ നായികമാരിൽ ഒരാളാണ്
സുവൈബത്തുൽ അസ്ലമിയ്യ. നായകനായ ഇർഷാദിൻ്റെ ഭാര്യയായാണ് ഇതിൽ താരം അഭിനയിച്ചത്. ഇതിനുപുറമേ സൂപ്പർ ഹിറ്റ് സംവിധായകൻ സിദ്ദിഖിൻ്റെ പുതിയ സിനിമ അടക്കം നിരവധി പ്രൊജക്ടുകളിലേക്ക് താരത്തിന്റെ കരാറായി കഴിഞ്ഞു. അതീവ സൗന്ദര്യവും അഭിനയ ശേഷിയുമുള്ള ഈ പുതുമുഖ നടിക്ക് സിനിമയിൽ വലിയ ഭാവി പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ഇതിനെല്ലാമപ്പുറം താരം വലിയൊരു ബിസിനസ്-സംരംഭകയുമാണ്. ഐന-അമാൽ കേക്ക്സ് എന്ന കേക്ക് നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമയാണ് കോഴിക്കോട് ഇരിങ്ങണ്ണുർ സ്വദേശിയും ബഹറൈൻ പ്രവാസിയുമായ താരം. .യുവജന ക്ഷേമവകുപ്പിൻ്റെ സംരംഭകയ്ക്കുള്ള പുരസ്കാരവും ഈ വർഷത്തെ ഡൈനാമിക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട് എന്നത് നേട്ടങ്ങളിൽ എണ്ണാം..

താരം വിദ്യാഭ്യാസ മേഖലയിലും പിറകിലല്ല. MSc(Biochemistry) ബിരുദാനന്തര ബിരുദധാരിയാണ് താരം. ഭർത്താവ് ഷെരീഫ് ബഹറൈനിൽ ബിസിനസുകാരനാണ്. മികച്ച സംരഭകയായി പ്രവർത്തിക്കുന്നതിനിടയിൽ തീർത്തും അപ്രതീക്ഷിതമായാണ് സിനിമയിൽ വന്നതെങ്കിലും വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി ഇടപെടുന്ന വ്യക്തിയാണ്.

അതോടൊപ്പം താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്യുന്നു. ഒരുപാട് കഷ്ടപ്പാടുകൾ സർവ്വേവ് ചെയ്തു കൊണ്ടാണ് താരം തന്റെ കരിയർ നിർമിച്ചത് പലപ്രാവശ്യം താരം ഇൻസ്റ്റാഗ്രാമിലും മറ്റും തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു ലൈവ് വീഡിയോ ആണ് വൈറലാകുന്നത്. പുറത്തിറങ്ങുമ്പോൾ ജൂനിയർ ഹണി റോസ് അല്ലേ, പാവങ്ങളുടെ ഹണി റോസ് എന്നൊക്കെ തന്നെ വിളിക്കുന്നുണ്ട് എന്നും എന്ത് കണ്ടിട്ടാണ് അവർ അങ്ങനെ വിളിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല എന്നും ഞാൻ സുവൈബത്തുൽ അസ്ലമിയ്യ ആണ് എന്നും ആണ് താരം ലൈവിൽ സംസാരിക്കുന്നത്. വളരെ പെട്ടന്നാണ് വീഡിയോ വൈറൽ ആയതു.

Leave a Reply