You are currently viewing ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് അന്ന ബെൻ… ഫോട്ടോകൾ സോഷ്യൽ മിഡിയയിൽ വൈറൽ…

ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് അന്ന ബെൻ… ഫോട്ടോകൾ സോഷ്യൽ മിഡിയയിൽ വൈറൽ…

അറിയപ്പെടുന്ന ഒരു മലയാള ചലച്ചിത്ര നടിയാണ് അന്ന ബെൻ. വളരെ പെട്ടെന്ന് മലയാളികൾക്കിടയിൽ താരം സുപരിചിത ആയിട്ടുണ്ട്. അത്രത്തോളം മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമകളിലും കാഴ്ചവച്ചത്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു എന്നത് താരത്തിലെ അഭിനയ പ്രകടനങ്ങളുടെയും വൈഭവങ്ങളുടെയും അടയാളപ്പെടുത്തലുകൾ തന്നെയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് താരം. കുടുംബത്തിന്റെ പരമ്പരക്ക് ഒരു കോട്ടവും വരുത്താത്ത രൂപത്തിൽ മികവുകൾ ആണ് താരം തുടക്കം മുതൽ കാഴ്ചവച്ചത്. ശ്യാം പുഷ്ക്കർ തിരക്കഥയെഴുതി മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സാണ് താരത്തിന്റെ ആദ്യ സിനിമ. സ്ഥാനം അവതരിപ്പിച്ച കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

വാണിജ്യ പരമായും നിരൂപകമായും വിജയിച്ച കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് 2019-ൽ താരം തന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിൽ ബേബി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി താരം അവതരിപ്പിച്ചു. ആ സിനിമയുടെ വിജയം ആണ് ഹെലൻ എന്ന സിനിമക്ക് വഴിയൊരുക്കിയത്. രണ്ടാമത് താരം അഭിനയിച്ചത് ഹെലൻ എന്ന സിനിമയിലായിരുന്നു. ഹെലനിലെ അഭിനയത്തിന് താരത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

അത്രത്തോളം മികച്ച അഭിനയമാണ് താരം ആ സിനിമയിൽ പ്രകടിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെ പ്രേക്ഷകർ സിനിമയും കഥാപാത്രവും സ്വീകരിക്കുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെ തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ലഭിച്ചു. നൈറ്റ് ഡ്രൈവ് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് നിറഞ്ഞ കയ്യടി ലഭിച്ചിട്ടുണ്ട്.

സിനിമകൾക്ക് പുറമേ താരം സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എറണാകുളം സെന്റ് തെരേസ കോളേജിൽ ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ താരം ബിരുദധാരിയാണ്. ഇതുവരെ ഓരോ മേഖലകളിലും താരത്തിന് വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. സിനിമാഭിനയ മേഖലയിൽ താരത്തിന് ഒരുപാട് അംഗീകാരങ്ങളും ലഭിച്ചു. 2020 ലെ മികച്ച അഭിനേത്രിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരം
കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് നേടിയെടുത്തിട്ടുണ്ട്.

എന്തായാലും ഭാവിയിൽ ഒരുപാട് പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കും എന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ട്. അഭിനയ മേഖലയിൽ സജീവമായതു പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നില നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്ത് പങ്കെടുക്കുകയും ചെയ്തു. ഇപ്പോൾ താരം ക്യൂട്ട് ലുക്കിലുള്ള സ്റ്റൈലിഷ് ഫോട്ടോകളാണ് ആരാധകർക്ക് വേണ്ടി പങ്കുവച്ചിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply