You are currently viewing അമ്മയാണ് സഹോദരിയാണ് എന്ന ടാഗ് നൽകി സ്ത്രീകളെ അനുവാദമില്ലാതെ സ്പർശിക്കുന്നത് ശരിയല്ല… സുരേഷ് ഗോപി ആത്മാർത്ഥമായി മാപ്പ് പറയണം

അമ്മയാണ് സഹോദരിയാണ് എന്ന ടാഗ് നൽകി സ്ത്രീകളെ അനുവാദമില്ലാതെ സ്പർശിക്കുന്നത് ശരിയല്ല… സുരേഷ് ഗോപി ആത്മാർത്ഥമായി മാപ്പ് പറയണം

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന വിഷയത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്.
തന്നോട് ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്.

ഒന്നും വിചാരിക്കാതെ ഒരു മകളോടുള്ള വാത്സല്യത്തോടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കയ്യിട്ടത് എന്നും തോളിൽ കയ്യിടുമ്പോൾ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും വീണ്ടും തോളിൽ കയ്യിടാൻ ശ്രമിച്ച സുരേഷ് ഗോപി ശരിക്കും തെറ്റുകാരൻ ആണെന്നും രണ്ടു ഭാഗങ്ങളും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ ആയി ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ ഈ വിഷയത്തിൽ വനിതാ ലീഗ് പ്രതികരണം അറിയിച്ചു രംഗത്തെത്തിരിക്കുകയാണ്. സുരേഷ് ഗോപിയുടെത് നല്ല പൊതുപ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല എന്നാണ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജിത നൗഷാദ് പ്രതികരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയുടെ ആത്മാഭിമാനത്തെ ലംഘിക്കുന്ന തരത്തിലാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തി എന്നും അമ്മയാണ്, സഹോദരിയാണ് എന്ന ടാഗ് നല്‍കി സ്ത്രീകളെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് നല്ല രീതിയല്ല എന്ന് അവര് കൂട്ടിച്ചേർത്തു.

സുരേഷ്‌ഗോപി ആത്മാര്‍ത്ഥമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും ഷാജിത നൗഷാദ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിന് കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് കേസെടുത്തു എന്നും രണ്ട് വർഷം തടവോ അല്ലെങ്കിൽ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത് എന്നും ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്.

രാഷ്ട്രീയ മേഖലയിലും സിനിമ അഭിനയ രംഗത്തും സുരേഷ് ഗോപിയെ പരിചയമുള്ളവരും അടുത്തറിയുന്നവരും അദ്ദേഹത്തിലെ നല്ല മനുഷ്യനെ അനുകൂലിച്ചു കൊണ്ട് ഒരുപാട് പ്രതികരണങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ ഏത് സ്നേഹ വാത്സല്യങ്ങളുടെ പേര് പറഞ്ഞാലും ഇത്തരത്തിലുള്ള സമീപനം സ്ത്രീകളോട് ഉണ്ടാകരുത് എന്ന് കഠിനമായ ഗൗരവ പ്രതികരണങ്ങൾ രേഖപ്പെടുത്തിയവരും കുറവല്ല.

Leave a Reply