You are currently viewing വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്

വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന കെ എസ് ചിത്രയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് മീഡിയ ഇടങ്ങളിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. ഗായകൻ സൂരജ് സന്തോഷും ചിത്രയുടെ നിലപാടിനെതിരെ രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നുമായിരുന്നു സൂരജ് സന്തോഷ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

ഒരു ഗായകനായിരുന്നിട്ട് കൂടി കെഎസ് ചിത്രയുടെ നിലപാടിനെ വിമർശിച്ചതിന്റെ പേരിൽ സൂരജ് സന്തോഷ് ഒരുപാട് സൈബർ അതിക്രമങ്ങൾ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഒരുപാട് സൈബർ അറ്റാക്കുക തനിക്കുനേരെ ഉയർന്നുവന്നിട്ടും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന അഭിപ്രായമാണ് ഇപ്പോഴും സൂരജ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞാനൊരിക്കലും ചിത്ര എന്ന ഗായികയെ വിമർശിച്ചിട്ടില്ല എന്നും അവരുടെ ഗാനാലാപനത്തെയോ അവരുടെ ഗായിക എന്ന സ്വത്വത്തെയോ ഞാൻ അധിക്ഷേപിച്ചിട്ടില്ല എന്നും സൂരജ് പറയുന്നു അവർ പറഞ്ഞ നിലപാടിനെയാണ് ഞാൻ വിമർശിച്ചത് എന്നതിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്.

സൂരജ് സന്തോഷ് ഈ വിഷയത്തിൽ പല വാർത്താമാധ്യമങ്ങൾക്കും നൽകിയ അഭിമുഖ സംഭാഷണങ്ങൾ ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ചിത്രയുടെ നിലപാടിനെതിരെ പറഞ്ഞത് കൊണ്ട് പുതിയ കഥകളും പുതിയ ഭീഷണികളുമായി ഇതേ ആളുകൾ എത്തിയിട്ടുണ്ട് സൈബർ അതിക്രമങ്ങൾ ഇത് എനിക്ക് ആദ്യമായിട്ടൊന്നുമല്ല എന്നും സൂരജ് സന്തോഷ് പറയുന്നുണ്ട്. സൈബർ അറ്റാക്കുകളുടെ കൂടെ ഭീഷണിയുടെ സ്വരത്തിലുള്ള മെസ്സേജുകൾ എനിക്ക് വന്നിട്ടുണ്ട് എന്നും സൂരജ് സന്തോഷ് പറയുന്നു.

ഞാൻ പി എഫ് ഐ ചാരൻ ആണെന്നും, കൊലപാതക കേസിലെ പ്രതിയെ ഒളിപ്പിച്ചുവെന്നും ജനം ടിവിയിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും പിന്നീട് അവർ തന്നെ പരിപാടി ക്യാൻസൽ ചെയ്തെന്നുമെല്ലാം ഉള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട് എന്നും, ഞാൻ അങ്ങനെ ഒരു തുക വാങ്ങിയിട്ടും ഇല്ല, പങ്കെടുത്തിട്ടും ഇല്ല, അത്തരമൊരു പ്രോഗ്രാമിൽ ഇനി പങ്കെടുക്കുകയും ഇല്ല എന്നും സൂരജ് സന്തോഷ്‌ തുറന്നു പറയുന്നുണ്ട്.

എന്റെ വീട്ടുകാരെ അടക്കം കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നുണ്ട് പറഞ്ഞതിനു ശേഷം താരം പറയുന്നത് ഞാൻ ഒന്നുകൂടി പറയുകയാണ് ഞാൻ വിമർശിച്ചത് കെ എസ് ചിത്രയുടെ സംഗീതത്തെയോ ആ വ്യക്തിയെയോ അല്ല, അവരുടെ നിലപാടിനെയാണ്. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട് എന്നും വ്യക്തിപരമായ നേട്ടം മുൻനിർത്തി നിലപാട് അടിയറവ് വെക്കാൻ ഞാൻ തയ്യാറല്ല എന്നും സൂരജ് പറയുന്നു.

Leave a Reply