You are currently viewing എനിക്കൊരു വിലയുണ്ട്, വേണേൽ വന്ന് അഭിനയിച്ചിട്ടു പോകൂ എന്നു പറഞ്ഞാൽ ചെയ്യില്ല: ഐശ്വര്യ ലക്ഷ്മി അഭിമുഖം…

എനിക്കൊരു വിലയുണ്ട്, വേണേൽ വന്ന് അഭിനയിച്ചിട്ടു പോകൂ എന്നു പറഞ്ഞാൽ ചെയ്യില്ല: ഐശ്വര്യ ലക്ഷ്മി അഭിമുഖം…

എനിക്കൊരു വിലയുണ്ട്, വേണേൽ വന്ന് അഭിനയിച്ചിട്ടു പോകൂ എന്നു പറഞ്ഞാൽ ചെയ്യില്ല: ഐശ്വര്യ ലക്ഷ്മി അഭിമുഖം

മലയാളം , തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നിർമ്മാതാവുമാണ് ഐശ്വര്യ ലക്ഷ്മി. 2017-ൽ പുറത്തിറങ്ങിയ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ‘ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളെയും ആരാധകർ ഏറ്റെടുത്തത്. താരം 2014 മുതൽ മോഡലിംഗ് ചെയ്യുന്നുണ്ട്.

ആഷിഖ് അബുവിന്റെ റൊമാന്റിക് ത്രില്ലർ മായാനദിയിൽ നായികയായി. സിനിമ വലിയ വിജയമായി മാറുകയും അഭിനേത്രി എന്ന നിലയിൽ താരത്തിന്റെ വേഷം പ്രശംസ നേടുകയും ചെയ്തു. 2018 ൽ ഫഹദ് ഫാസിലിനൊപ്പം വരത്തനിൽ പ്രത്യക്ഷപ്പെട്ടത് മികച്ച പ്രീതി നേടിയിരുന്നു. തുടർന്ന് ഒരുപാട് സിനിമകളിൽ താരം പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു.

ആക്ഷൻ എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. തമിഴ് ഗ്യാങ്സ്റ്റർ ചിത്രമായ ജഗമേ തന്ദിരം എന്ന ചിത്രത്തിൽ ധനുഷിനൊപ്പം അഭിനയിച്ചതും 2022-ൽ മണിരത്‌നത്തിന്റെ ചരിത്രപരമായ ആക്ഷൻ ഡ്രാമ ചിത്രമായ പൊന്നിയിൻ സെൽവൻ: ഐ എന്ന ചിത്രത്തിലെ ‘പൂങ്കുഴലി’ എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു. മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ താരത്തിന് ഇതിനോടകം നേടാൻ കഴിഞ്ഞു.

ഇപ്പോൾ താരം നടി എന്നതിലുപരി നിർമ്മാണ രംഗത്തും സജീവമാണ്. ഗാർഗി എന്ന തമിഴ് ചിത്രത്തിലൂടെയാണ് നിർമ്മാതാവായി താരം അരങ്ങേറ്റം നടത്തിയത്. ഇപ്പോൾ കുമാരി എന്ന സിനിമയിൽ താരം അഭിനയിക്കുകയും സഹ നിർമ്മാതാവായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. മികച്ച പ്രീതി ഈ അടുത്ത് ഇറങ്ങിയ താരത്തിന്റെ പൊന്നിയൻ സെൽവൻ, അമ്മു, കുമാരി എന്നീ മൂന്ന് സിനിമകളും നേടിയിട്ടുണ്ട്

തുടർച്ചയായി സിനിമകളുടെ വിജയങ്ങൾ കാരണം താരത്തിന്റെ അഭിമുഖങ്ങൾ ഒരുപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അതിനിടയിൽ താരം അഭിനേതാക്കളിൽ തന്നെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ചെയ്യുന്ന പ്രയത്നത്തിന് അനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നില്ല എന്ന് തരത്തിലുള്ള സംസാരം ഉണ്ടായിരുന്നു. അതിനിടയിൽ ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് എനിക്കൊരു വിലയുണ്ട്, വേണേൽ വന്ന് അഭിനയിച്ചിട്ടു പോകൂ എന്നു പറഞ്ഞാൽ ചെയ്യില്ല എന്നാണ്. കലാകാരന്മാർക്ക് അതിനനുസരിച്ചുള്ള ബഹുമാനവും ആദരവും ലഭിക്കണമെന്ന രീതിയിലാണ് താരത്തിന്റെ ഈ വാക്കുകൾ കേൾക്കാൻ കഴിയുന്നത്.

Leave a Reply