You are currently viewing ലിപ് ലോക്ക് മുതൽ ബോൾഡ് സീനുകൾക്ക് വരെ തയ്യാർ, സിനിമയിലെ റോളുകൾക്കായി ശപഥങ്ങൾ ഉപേക്ഷിച്ച താര സുന്ദരിമാർ!

ലിപ് ലോക്ക് മുതൽ ബോൾഡ് സീനുകൾക്ക് വരെ തയ്യാർ, സിനിമയിലെ റോളുകൾക്കായി ശപഥങ്ങൾ ഉപേക്ഷിച്ച താര സുന്ദരിമാർ!

ഇന്ത്യൻ സിനിമകളിൽ ലിപ് ലോക്ക് സീനുകളും അത്തരത്തിലുള്ള ബോൾഡ് സീനുകളും ഉൾപ്പെടാൻ തുടങ്ങി വളരെ കുറഞ്ഞ വർഷങ്ങൾ മാത്രമാണ് ആയത്. അതിനുമപ്പുറം മലയാള സിനിമയിലേക്ക് ലിപ് ലോക്ക് രംഗങ്ങളും ഇന്റിമേറ്റ് സീനുകളും ഉൾപ്പെട്ടത് ഈ അടുത്ത സമയത്താണ്. കാണാൻ വലിയ താല്പര്യമാണ് എങ്കിലും ഇത്തരം സീനുകൾ അഭിനയിക്കാൻ താല്പര്യം കാണിച്ച നടിമാർക്ക് വലിയ വിമർശനങ്ങൾ പലപ്പോഴും ആരാധകർക്കിടയിൽ നിന്ന് ലഭിക്കാറുണ്ട്.

മറുവശം പറയുമ്പോൾ, ഇത്തരം ബോർഡ് സീനുകളിൽ അഭിനയിക്കില്ല എന്നൊരുപാട് സിനിമ ഒഴിവാക്കിയ നടിമാരെ കുറിച്ചും വാർത്താ ചാനലുകൾ വലിയ കോളം വാർത്ത നൽകാറുണ്ട്. എന്നാൽ അവസരങ്ങൾ കുറഞ്ഞത് കൊണ്ടോ അല്ലെങ്കിൽ ചെയ്ത സിനിമകൾ തുടർച്ചയായി പരാജയപ്പെടുന്നത് കൊണ്ടോ ഇത്തരം ശപദങ്ങളിൽ നിന്ന് മാറി നിൽക്കുന്നവരും ഉണ്ട്. സിനിമ മേഖലയിൽ പ്രശസ്തരായ നടിമാർ ഇത്തരത്തിൽ ഉള്ള ശപദങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്.

തമന്നയാണ് ഇക്കൂട്ടത്തിൽ ആദ്യം പറയപ്പെടുന്ന നടി. താരം ഒരു സമയത്ത് ചുംബന രംഗങ്ങളിൽ നിന്നും ബോൾഡ് സീനുകളിൽ നിന്നും ഐറ്റം സോങ്സിൽ‌ നിന്നും മാറി നിന്ന താരം ഇപ്പോൾ ആ ശപഥങ്ങൾ എല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്. ലസ്റ്റ് സ്റ്റോറീസ്, ജീ കർദ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ കിടിലൻ പ്രകടനം ബോളിവുഡിൽ വരെ സെൻസേഷനായിരുന്നു. ബോളിവുഡിലെ മുൻനിര നായികമാരുടെ ലിസ്റ്റിൽ ഇന്ന് താരത്തിന് സ്ഥാനമുണ്ട്.

അതുപോലെ വിവാഹമോചനത്തിനുശേഷം ബോൾഡ് രൂപത്തിലേക്ക് ഒരു വഴിമാറ്റം നടത്തിയിരിക്കുകയാണ് സാമന്ത. പുഷ്പയുടെ റിലീസിനുശേഷം ഇന്ത്യയൊട്ടാകെ താരത്തിന് ആരാധകരുണ്ട്. നിലവിൽ ഏറ്റവും താരമൂല്യമുള്ള നടിയാണ്. ലിപ് ലോക്ക് സീനുകളിലും ബോൾഡ് സീനുകളിലും താരം അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. ദി ഫാമിലി മെൻ സീരീസിലും ബോൾഡ് സീനുകൾ താരം ചെയ്തിട്ടുണ്ട്. പുഷ്പയിലെ ഐറ്റം സോങിലെ താരത്തിന്റെ പ്രകടനം തെന്നിന്ത്യൻ ആരാധകർക്ക് ഒരു ഷോക്കായിരുന്നു.

പിന്നീട് ഈ ഗണത്തിൽ പറയപ്പെടാൻ പറ്റുന്ന പേരാണ് കീർത്തി സുരേഷിന്റേത്. ലോക്ക്ഡൗണിന് മുമ്പ് താരം ചെയ്ത സിനിമകളിൽ എക്സ്പോസിങ് സീനുകൾ കുറവായിരുന്നു. പക്ഷേ അതിനുശേഷം താരത്തിന്റെ ഒരു വമ്പൻ മേൽക്കോവർ തന്നെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സർക്കാരു വാരി പാട്ടയിൽ ഗ്ലാമറസായി താരം പാട്ട് സീൻ ചെയ്തു. മാത്രമല്ല മഹാനടിക്ക് ശേഷം ശരീരഭാ​രം കുറച്ച നടി ഫോട്ടോഷൂട്ടിലൂടെയും ആരാധകരെ സമ്പാ​ദിക്കുന്നുണ്ട്.

അതുപോലെ കൂട്ടത്തിൽ മറ്റൊരാളാണ് രശ്മിക മന്ദാന. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് രംഗങ്ങളിലൂടെ ടോളിവുഡിനെ അത്ഭുതപ്പെടുത്തിയ താരം ബോളിവുഡിൽ ആനിമൽ സിനിമയിൽ രൺബീറിനൊപ്പമുള്ള ബോൾഡ് സീനുകൾ ചെയ്ത് വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തി. ആനിമൽ എന്ന സിനിമയിലൂടെ നേരെ പോയിട്ട് വിമർശനങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി ഇത്രത്തോളം ഒരു മോശം വേഷം എന്തിന് തിരഞ്ഞെടുത്തു എന്ന് ചോദ്യങ്ങൾ ആരാധകരിൽ നിന്ന് താരം നേരിടുന്നുണ്ട്.

പ്രേമത്തിലെ മേരിയായി വന്ന് ആരാധകരെ സമ്പാദിച്ച അനുപമ പരമേശ്വറും ലിപ് ലോക്ക് സീനുകൾ ചെയ്ത് തുടങ്ങിയത് തെലുങ്കിൽ അഭിനയിച്ച് തുടങ്ങിയ ശേഷമാണ്. ഇപ്പോൾ ഗോൾഡ് സീനുകളിൽ താരത്തെ സജീവമായി കാണാൻ സാധിക്കുന്നു എന്നാണ് ആരാധക അഭിപ്രായം.

Leave a Reply